നോക്കെത്താദൂരത്ത് കണ്ണുംനട്ടിൽ അഭിനയിച്ച് മൂന്നുവർഷം സിനിമയിൽ സജീവമായി നിന്നു. ആ സമയത്ത് നാല് ഹിന്ദി ചിത്രങ്ങളിൽ അവസരം ലഭിച്ചിരുന്നുവെന്ന് നദിയ. അപ്പോൾ തെന്നിന്ത്യൻ സിനിമയിൽ ഏറെ തിരക്കുണ്ടായിരുന്നു.
അവിടെ നല്ല പ്രശസ്തിയും സ്ഥാനവും ലഭിക്കുന്നതിനാൽ അത് ഉപേക്ഷിച്ച് ബോളിവുഡിൽ പോവാൻ ആഗ്രഹം തോന്നിയില്ല. വിവാഹത്തിന് അല്പം മുൻപാണ് മേനേ പ്യാർ കിയയിൽ അഭിനയിക്കാൻ വിളിച്ചത്.ബോളിവുഡ് സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ കുടുംബജീവിതത്തിന് പ്രാധാന്യം നൽകി.
ബോളിവുഡ് സിനിമ ചെയ്യാൻ ഇപ്പോഴും ആഗ്രഹമില്ല. എന്നാൽ നല്ല ഒരു അവസരം വന്നാൽ ചെയ്യും. ഇപ്പോൾ തെന്നിന്ത്യൻ താരങ്ങൾ ഹിന്ദി സിനിമയിൽ അഭിനയിക്കുന്നു. ഞാൻ അഭിനയിച്ച തെലുങ്ക് ചിത്രങ്ങളിൽ ബോളിവുഡ് താരങ്ങളുണ്ട്. ഭാഷാഭേമില്ലാതെ സഞ്ചരിക്കാൻ ഒരു നല്ലപാലം പണികഴിപ്പിച്ചിട്ടുണ്ടെന്ന് നദിയ മൊയ്ദു