ജീവിതത്തില്‍ നമ്മളറിയാത്ത പല വേഷങ്ങളും നിയോഗങ്ങളുമുണ്ടാകും. ഞാന്‍ ഒരു സിനിമാനടിയായതും അതുപോലെതന്നെയാണ്.
1984-ല്‍ നോക്കെത്താദൂരത്തു കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വന്നശേഷം കുറെ നല്ല സിനിമകളുടെ ഭാഗമാകാന്‍ എനിക്കുകഴിഞ്ഞു.
ഒന്നിങ്ങുവന്നെങ്കില്‍ എന്ന സിനിമയിലെ മീരയും ശ്യാമയിലെ ശ്യാമയും കൂടുംതേടിയിലെ ജൂഡിയും പൂവിനു പുതിയ പൂന്തെന്നലിലെ നീതയും ഉള്‍പ്പെടെ ഒട്ടേറെ കഥാപാത്രങ്ങള്‍.
1988-ല്‍ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിന്റെ സന്തോഷത്തിലേക്കും സമാധാനത്തിലേക്കുമായിരുന്നു എന്റെ യാത്ര. കുടുംബത്തിനൊപ്പം വിദേശത്തായിരുന്ന ആ കാലത്ത് ഞാന്‍ സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല.
ഭര്‍ത്താവ് ശിരീഷ് ഗോഡ്ബോലെയും മക്കളായ സനവും ജാനയും അടങ്ങുന്ന കുടുംബമായിരുന്നു എന്റെ സ്വര്‍ഗം. അവര്‍ കൂടെയുള്ളപ്പോള്‍ അതിനേക്കാള്‍ വലിയ ഒരു സന്തോഷവും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല.
പിന്നീട് പത്തുവര്‍ഷത്തിനുശേഷം എം. കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. ഭര്‍ത്താവ് തന്നെയാണ് സിനിമയിലേക്കുള്ള എന്റെ തിരിച്ചുവരവ് ഏറെ ആഗ്രഹിച്ചതും അതിനുള്ള പിന്തുണ തന്നതും- നദിയ മൊയ്ദു