നാ​ടോ​ടി കു​ടും​ബ​ത്തി​ന് വീ​ടാ​യി! പെ​ണ്‍​മ​ക്ക​ളു​ടെ കാ​ലു​ക​ള്‍ കെ​ട്ടി​യി​ടാ​തെ ഈ ​അ​മ്മ​യ്ക്ക് ഇ​നി ധൈ​ര്യ​മാ​യി ഉ​റ​ങ്ങാം…

പ​യ്യോ​ളി: പെ​ണ്‍​മ​ക്ക​ളു​ടെ കാ​ലു​ക​ള്‍ സ്വ​ന്തം ശ​രീ​ര​ത്തോ​ട് കെ​ട്ടി വെ​ച്ച് ക​ട വ​രാ​ന്ത​ക​ളി​ല്‍ ഉ​റ​ങ്ങി​യ കാ​ള​രാ​ത്രി​ക​ള്‍ ഇ​നി ഈ ​അ​മ്മ​ക്ക് മ​റ​ക്കാം. പ​യ്യോ​ളി ഗ​വ: ഹൈ​സ്കൂ​ളി​ലെ കൂ​ട്ടു​കാ​രും അ​ദ്ധ്യാ​പ​ക​രും ത​ച്ച​ന്‍​കു​ന്ന് പ്ര​ദേ​ശ​ത്തെ ന​ല്ല​വ​രാ​യ നാ​ട്ടു​കാ​രും ഒ​രു​മി​ച്ച​പ്പോ​ള്‍ നാ​ടോ​ടി​ക​ളാ​യ മ​ണി​ക​ണ്ഠ​നും തു​ള​സി​ക്കും ല​ഭി​ച്ച​ത് ഏ​ഴ് സെ​ന്‍റ് സ്ഥ​ല​വും അ​തി​ല്‍ നി​ര്‍​മ്മി​ച്ച മ​നോ​ഹ​ര​മാ​യ വീ​ടു​മാ​ണ്. ഇ​രു​പ​ത്തി​യ​ഞ്ച് വ​ര്‍​ഷ​മാ​യി പ്ര​ദേ​ശ​ത്ത് ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ജീ​വി​ക്കു​ന്ന ഈ ​ത​മി​ഴ് ദ​മ്പ​തി​ക​ള്‍​ക്കൊ​പ്പം മൂ​ന്ന് മ​ക്ക​ളും ഇ​വ​രു​ടെ അ​മ്മ​യു​മു​ണ്ട്.

ഇ​വ​രു​ടെ ദു​ര​വ​സ്ഥ ക​ണ്ട് നാ​ട്ടു​കാ​ര്‍ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ച് സ​ഹാ​യ ഹ​സ്ത​ങ്ങ​ള്‍​ക്കാ​യി ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി​യി​രു​ന്നു. ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കാ​ന്‍ വേ​ണ്ടി ഇ​വ​ര്‍ പ​ഠി​ക്കു​ന്ന പ​യ്യോ​ളി ഗ​വ: ഹൈ​സ്കൂ​ളി​ല്‍ ക​മ്മ​റ്റി അം​ഗ​ങ്ങ​ള്‍ എ​ത്തി​ച്ചേ​ര്‍​ന്ന​താ​ണ് ഈ ​വി​ജ​യ​ക​ഥ​യു​ടെ തു​ട​ക്കം.

പി​ന്നീ​ട് ശ​ര​വേ​ഗ​ത്തി​ലാ​യി​രു​ന്നു കാ​ര്യ​ങ്ങ​ള്‍. ത​ങ്ങ​ളു​ടെ സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ ദ​യ​നീ​യ അ​വ​സ്ഥ ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന പ​രി​പാ​ടി​യി​ലൂ​ടെ മ​ന​സ്സി​ലാ​ക്കി​യ അ​ദ്ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും ഈ ​ദൌ​ത്യം അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍​ച്ച് മാ​സം ആ​രം​ഭി​ച്ച വീ​ട് നി​ര്‍​മാ​ണം പ​ണി പൂ​ര്‍​ത്തി​യാ​ക്കി മൂ​ന്നി​ന് മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി ഈ ​കു​ടും​ബ​ത്തി​ന് സ​മ​ര്‍​പ്പി​ക്കും.

ഇ​വ​രു​ടെ പ​ഠ​ന​മു​റി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ള്‍ സ്കൂ​ളി​ല്‍ നി​ന്ന് സ്വ​രൂ​പി​ച്ച ഒ​രു ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ സ​ഹ​പാ​ഠി​ക​ള്‍ ച​ട​ങ്ങി​ല്‍ ഇ​വ​ര്‍​ക്ക് കൈ​മാ​റും. ത​ച്ച​ന്‍​കു​ന്ന് സ്വ​ദേ​ശി​യാ​യ ചാ​ലി​ല്‍ സു​രേ​ന്ദ്ര​നാ​ണ് സൌ​ജ​ന്യ നി​ര​ക്കി​ല്‍ ഏ​ഴ് സെ​ന്‍റ് സ്ഥ​ലം വീ​ട് നി​ര്‍​മ്മാ​ണ​ത്തി​നാ​യി ന​ല്‍​കി​യ​ത്.

അ​ഞ്ച് ല​ക്ഷം സ്ഥ​ല​ത്തി​നും ഏ​ഴ് ല​ക്ഷം രൂ​പ വീ​ടി​നും ചി​ല​വാ​യി. ഇ​തി​ല്‍ വീ​ട് നി​ര്‍​മാ​ണ​ത്തി​നാ​ണ് സ്കൂ​ളി​ല്‍ നി​ന്നും സ​ഹാ​യം ല​ഭി​ച്ച​ത്. കു​ട്ടി​ക​ളി​ല്‍നി​ന്ന് ഒ​രു ല​ക്ഷ​വും ആ​റ് ല​ക്ഷം രൂ​പ അ​ധ്യാ​പ​ക​രു​മാ​ണ് സ്വ​രൂ​പി​ച്ച​ത്. അ​ധ്യാ​പ​ക​ര്‍ കു​റ​ഞ്ഞ​ത് മൂ​വാ​യി​രം രൂ​പ മു​ത​ല്‍ പ​ന്ത്ര​ണ്ടാ​യി​രം രൂ​പ വ​രെ ഇ​തി​നാ​യി ന​ല്കി​യി​ട്ടു​ണ്ട്. കൂ​ട്ടു​കാ​രി​ക്കൊ​രു കൂ​ട് എ​ന്ന്‍ പേ​രി​ട്ട ച​ട​ങ്ങി​ന് കെ. ​ദാ​സ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷം വ​ഹി​ക്കും.

Related posts