വണ്ടിത്താവളം : തമിഴ്നാട്ടിൽ നിന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മുപ്പത് അംഗ നാടോടി സംഘം വണ്ടിത്താവളം ബസ് സ്റ്റാൻഡിലെത്തിയത് നാട്ടുകാരെ ആശങ്കയിലാക്കി. യാതൊരുവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് വണ്ടിത്താവളത്ത് എത്തിയത്.
നാല് സൈക്കിൾ റിക്ഷകളിലായാണ് ശനിയാഴ്ച രാത്രി വണ്ടിത്താവളം ബസ്സ്റ്റാൻഡിലെത്തിയത്.മധുരയിൽ നിന്നുമെത്തിയവർ എങ്ങോട്ടാണ് പോവുന്നതെന്ന് നിശ്ചയമുണ്ടായിരുന്നില്ല.
സംഭവ സ്ഥലത്തുണ്ടായിരുന്ന യുവാക്കൾ നാടോടി സംഘത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ കാലത്ത് ഇവിടെ നിന്നും പോവുമെന്നറിയിച്ചു. എന്നാൽ തമിഴ്നാട്ടിൽ നിന്നും നിർബന്ധിച്ചു അതിർത്തി കടത്തിവിട്ടതാകുമെന്നും നാട്ടുകാർക്ക് സംശയംതോന്നിയിരുന്നു.
കൂട്ടത്തോടെ തമിഴ്നാട്ടിൽ നിന്നും എത്തിയവരിൽ രോഗബാധിതരുണ്ടാവുമെന്നത് നാട്ടുകാരെ പരിഭ്രാന്തിയ്ക്കിട വരുത്തി.ഇന്നലെ രാവിലെ കൊടുവായൂർ ഭാഗത്തേക്ക് സൈക്കിൾ റിക്ഷകളിൽ ചെന്നിരുന്നു.
ആരോഗുവകുപ്പ് അധികൃതർ നാടോടി സംഘത്തിന് ആന്റിജൻ പരിശോധന നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഘത്തിൽ ഭൂരിഭാഗം പേരും മാസ്ക്ക് ഉപയോഗിക്കാതെയാണ് സഞ്ചാരം. പൊതു സ്ഥലങ്ങളിൽ മാസ്ക്ക് ഉപയോഗിക്കാത്തവരെ പിടികൂടി പിഴയടപ്പിക്കുന്നുണ്ട്.
നാടോടി സംഘം കുട്ടത്തോടെ ജില്ലയില്ലെത്തിയിട്ടും അവർക്ക് കോവിഡ് നിബന്ധനകളിൽ ഇളവു നൽകിയിരിക്കുന്നതും എതിർപ്പിനു കാരണമായിട്ടുണ്ട്.