ഏലൂര്‍ ഏതു നിമിഷവും തീഗോളമായി മാറാവുന്ന “നാഫ്ത ബോംബിന്’ മുകളില്‍; പേടിയില്‍ ഏലൂര്‍ ഗ്രാമം

ekm-nafthaകളമശേരി: വ്യവസായ മേഖലയായ ഏലൂര്‍ ഏതു നിമിഷവും തീഗോളമായി മാറാവുന്ന “നാഫ്ത ബോംബിന്’ മുകളില്‍.   പാതാളത്തെ ബോംബെ സബര്‍ബണ്‍ ഇലക്ട്രിക്ക് സപ്ലൈ (ബിഎസ്ഇഎസ്) പവര്‍ കമ്പനി അടച്ചുപൂട്ടിയതോടെയാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്ന നാഫ്ത വന്‍ അപകട ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.മൂന്നു ടാങ്കുകളിലായി 650 ടണ്‍ നാഫ്ത നിലവില്‍ കമ്പനിയില്‍ സ്‌റ്റോക്കുണ്ട്. പവര്‍ ഉത്പാദനം പുനരാരംഭിക്കാനായില്ലെങ്കില്‍ അപകടകരമായ നാഫ്ത പേപ്പര്‍ രൂപത്തില്‍ ആകുകയും ചെറിയ സ്പാര്‍ക്ക് കൊണ്ടുപോലും വന്‍ തീപിടിത്തതിനു സാധ്യത ഏറെയുണ്ട്. പരിസര പ്രദേശങ്ങളിലായി അഞ്ച് സ്കൂളുകളും നൂറുകണക്കിനു കമ്പനികളും സ്ഥിതി ചെയ്യുന്നതും ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലമായതും ദുരന്ത സാധ്യത വര്‍ധിപ്പിക്കുന്നു.

അതേ സമയം കമ്പനികളുടെ കണ്‍സോഷ്യം ആരംഭിച്ച ബിഎസ്ഇഎസ് ഇപ്പോള്‍ റിലയന്‍സ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. ഈ സ്ഥാപനത്തെ വൈദ്യുതി വകുപ്പിന്‍െറ നേരിട്ടുള്ള  നിയന്ത്രണത്തിലാക്കാന്‍ സര്‍ക്കാറിന് താത്പര്യമുണ്ടെന്നാണ് സൂചന.  അതിനാലാണ് ധാരണാപത്രം  പുതുക്കാന്‍ വൈകുന്നതും.
എന്നാല്‍ ഇത്തരംനടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം തന്നെ വേണ്ടി വരും. ബന്ധപ്പെട്ട വകുപ്പുകളുടെ   പരിശോധനകള്‍ക്കും അനുമതികള്‍ക്കും വേണ്ടിയാണ് സമയക്രമം.  മാത്രമല്ല പദ്ധതി ചെലവി നുള്ള പണവും കണ്ടെത്തണം.

അതു വരെയെങ്കിലും കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തീര്‍ന്ന പാട്ടക്കാലാവധിയും വൈദ്യുതി വാങ്ങാമെന്ന ധാരണാപത്രവും സര്‍ക്കാര്‍ നീട്ടി നല്‍കണമെന്നാണ് ചില ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്.  ആ കാലയളവില്‍  സൂക്ഷിച്ചു വച്ചിരിക്കുന്ന  നാഫ്തയും  ഉപയോഗിച്ച് തീരും.  ഈ   നാഫ്ത  മറിച്ചുവില്‍ക്കാന്‍   ശ്രമിച്ചാല്‍  പാതി  വിലയേ ലഭിക്കുകയുള്ളുവെന്നു വിദഗ്ദ്ധര്‍  പറയുന്നു. കഴിഞ്ഞ 15 വര്‍ഷമായി വിവിധ കമ്പനികളുടെ സഹായത്താല്‍ ആരംഭിച്ച ബിഎസ്ഇഎസ് 2003 മുതല്‍ റിലയന്‍സ് ഏറ്റെടുത്ത് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ടി സിസി കമ്പനിയുടെ സ്ഥലത്ത് പ്രതിവര്‍ഷം 7 കോടി രൂപ ലീസ് നല്‍കിയാണ് പവര്‍ കമ്പനി പ്രവര്‍ത്തിക്കുന്നത്.

Related posts