
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാഗ് ആന്റി ടാങ്ക് മിസൈലിന്റെ പരീക്ഷണം വിജയം.
വ്യാഴാഴ്ച രാവിലെ 6.45ന് രാജസ്ഥാനിലെ പൊഖ്റാനിലാണ് മിസൈൽ പരീക്ഷിച്ചത്. പകലും രാത്രിയും ഒരു പോലെ ഉപയോഗിക്കാനാവുന്നതാണ് മിസൈലിന്റെ സവിശേഷത.
നാല് കിലോമീറ്റർ പ്രഹരശേഷിയുള്ള മിസൈൽ ഏതു കാലാവസ്ഥയിലും ഉപയോഗിക്കാം. നാഗ് മിസൈൽ കരസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്റെ പ്രഹരശേഷി വർധിക്കും.
കരയാക്രമണത്തിൽ സൈന്യത്തിന് മുതൽക്കൂട്ടാകുന്ന ആയുധമാണ് നാഗെന്നും അധികൃതർ അറിയിച്ചു.