സിനിമാലോകത്ത് സ്ത്രീകളെ രണ്ടാംകിട പൗരന്മാരായാണ് കണക്കാക്കുന്നതെന്നും സ്ത്രീകള്‍ നിരന്തരം ചൂഷണങ്ങള്‍ക്ക് വിധേയരാവേണ്ടി വരുന്നുണ്ടെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സിനിമാലോകത്ത് സ്ത്രീകളും അത്രയ്ക്ക് മോശക്കാരല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. പ്രേമം എന്ന ഒറ്റചിത്രം കൊണ്ട് മലയാളിമനസുകവര്‍ന്ന നായികയായിരുന്നല്ലോ സായ്പല്ലവി. അതിനുശേഷം ഏതാനും ചില മലയാള ചിത്രങ്ങളില്‍ക്കൂടി അഭിനയിച്ചശേഷം സായ് നേരെ പോയത് തെലുങ്കിലേയ്ക്കായിരുന്നു. തെലുങ്കില്‍ ആദ്യം അഭിനയിച്ച ഫിദ വന്‍വിജയവുമായിരുന്നു. എന്നാല്‍ ആദ്യം മുതല്‍ തന്നെ സായിയുടെ പെരുമാറ്റത്തെക്കുറിച്ച് അത്ര നല്ല റിപ്പോര്‍ട്ടുകളല്ല തെലുങ്കില്‍ നിന്ന് പുറത്തുവരുന്നത്.
ഇപ്പോഴിതാ താരത്തിന്റെ പെരുമാറ്റം സഹിക്കാനാകുന്നില്ലെന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ നാഗ ശൗര്യ. എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന കാരുവില്‍ നാഗശൗര്യയാണ് സായിയുടെ നായകന്‍. ചിത്രം തെലുങ്കില്‍ കാനം എന്ന പേരില്‍പുറത്തിറങ്ങും. സെറ്റില്‍ അനാവശ്യമായ കാര്യങ്ങള്‍ക്ക് സായ് ബഹളം വയ്ക്കുമെന്നാണ് നാഗശൗര്യയുടെ ആരോപണം. പക്ഷേ അത് അവരുടെ മാത്രം കഴിവല്ല. മാത്രവുമല്ല, അവരുടെ പെരുമാറ്റം എന്നെ ഏറെ വിഷമിപ്പിച്ചു. നാഗ ശൗര്യ പറഞ്ഞു.
ഫിദക്ക് ശേഷം സായി നായികയായി എത്തിയ തെലുങ്കു ചിത്രമാണ് മിഡില്‍ക്‌ളാസ് അബ്ബായ് (എം.സി.എ.). നാനി നായകനായ സിനിമയുടെ സെറ്റില്‍ സായി വഴക്കുണ്ടാക്കിയെന്നും നാനി ഇറങ്ങിപ്പോയെന്നും ഇതിന് മുമ്പും വാര്‍ത്തകളുണ്ടായിരുന്നു. അതിനിടെ താന്‍ മലയാളിയല്ലെന്നും പലയിടത്തും തന്നെ മലയാളിയായി ചിത്രീകരിക്കുന്നത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും സായി പറഞ്ഞതും വന്‍ വിവാദമായിരുന്നു.