നാ​ഗാ​ലാ​ൻ​ഡി​ലെ വെ​ടി​വ​യ്പ്പ്; സൈ​നി​ക​ർ​ക്കെ​തി​രെ കേ​സ്; വെ​ടി​യു​തി​ര്‍​ത്തത് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാണെന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍

 

കൊ​ഹി​മ: നാ​ഗാ​ലാ​ന്‍​ഡി​ല്‍ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് ഗ്രാ​മീ​ണ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ നാ​ഗാ​ലാ​ന്‍​ഡ് പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ടി​യു​തി​ര്‍​ത്തത് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാണെന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍.

സം​ഭ​വ​ത്തി​ല്‍ 21 പാ​രാ സ്‌​പെ​ഷ​ല്‍ ഫോ​ഴ്‌​സ് ഓ​ഫ് ആ​ര്‍​മി ഉ​ദ്യോ​ഗ​സ്ഥ​രെ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്തു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

നാ​ഗാ​ലാ​ന്‍​ഡി​ലെ മോ​ണ്‍ ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഖ​നി​യി​ലെ ജോ​ലി ക​ഴി​ഞ്ഞ് ട്ര​ക്കി​ല്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് സു​ര​ക്ഷാ സേ​ന​യു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളാ​ണ് വെ​ടി​യു​തി​ര്‍​ത്ത​ത്.

ആ​ക്ര​മ​ണ​ത്തി​ന് എ​ത്തി​യ​വ​രാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് സു​ര​ക്ഷാ സേ​ന വെ​ടി​വെ​ച്ച​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ നാ​ഗാ​ലാ​ന്‍​ഡ് സ​ര്‍​ക്കാ​ര്‍ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment