കോട്ടയം: വെള്ളക്കെട്ട് രൂപപ്പെടുന്ന നാഗന്പടം സ്വകാര്യ ബസ് സ്റ്റാൻഡിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഏതാനും ദിവസങ്ങൾക്കു മുന്പ് ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ ദ്രൂതഗതിയിൽ പുരോഗമിക്കുകയാണ്.
ബസ് സ്റ്റാൻഡിലേക്കുള്ള ബസുകൾ കടക്കുന്ന പ്രവേശ കവാടം മുതൽ കിഴക്കുവശത്തെ പാർക്കിംഗ് ഏരിയ വരെയുള്ള റോഡിലെ തകർന്ന ഭാഗങ്ങൾ പൊളിച്ചു സോൾ ചെയ്തു റീ ടാറിംഗ് ചെയ്യാനുള്ള ജോലികളാണ് പുരോഗമിക്കുന്നത്.
ഇതോടൊപ്പം സ്റ്റാൻഡിന്റെ പടിഞ്ഞാറു വശത്തുള്ള പാർക്കിംഗ് സ്ഥലത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇപ്പോൾ ബസുകൾ സ്റ്റാൻഡിന്റെ പടിഞ്ഞാറു വശത്തു കൂടി പ്രവേശിച്ച് അവിടെ തന്നെ പാർക്ക് ചെയ്തു വിവിധ സ്ഥലങ്ങളിലേക്കു പോവുകയാണ് ചെയ്യുന്നത്.