കോട്ടയം: നഗരമധ്യത്തിലെ മൈതാനം മാലിന്യത്തില് മുങ്ങിയും മാലിന്യ സംസ്കരണ പ്ലാന്റുകള് കാടുമൂടിയും കിടക്കുന്നു.
നാഗമ്പടം മുനിസിപ്പല് മൈതാനത്തും എതിർവശത്ത് ലോറി പാര്ക്ക് ചെയ്യുന്ന സ്ഥലത്തുമാണ് മാലിന്യങ്ങള് കുന്നുക്കൂടിക്കിടക്കുന്നത്.
മൈതാനത്താണ് നഗരസഭയുടെ തുമ്പൂര്മുഴി പ്ലാന്റു സ്ഥിതി ചെയ്യുന്നത്. എന്നാല്, പ്ലാന്റ് പ്രവർത്തനരഹിതമായി കാടുമൂടിയ നിലയിലാണ്.
ഇതിനു സമീപത്തായാണ് പ്ലാസ്റ്റിക് ചാക്കുകളില് കെട്ടിയനിലയില് മാലിന്യങ്ങള് അടുക്കിവച്ചിരിക്കുന്നത്.
നഗരസഭയുടെ 2013-14 ജനകീയാസൂത്രണ പദ്ധതി മുഖേനയാണ് ഖരമാലിന്യ സംസ്കരണ പ്ലാന്റ് നാഗമ്പടം മൈതാനിയില് സ്ഥാപിച്ചത്. 2015ൽ മന്ത്രിയായിരുന്ന തിരുവഞ്ചൂര് രാധാകൃഷ്ണനായിരുന്നു ഉദ്ഘാടനം ചെയ്ത്.
ലോറി പാർക്ക് ചെയ്യുന്ന മൈതാനത്തിന്റെ ഒരു ഭാഗം പൂര്ണമായും പേപ്പര് മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളാലും നിറഞ്ഞിരിക്കുകയാണ്.
പഴയ പുസ്തകങ്ങള് വില്ക്കുന്ന നിരവധി കടകളും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കഴിഞ്ഞ ക്രിസ്മസ് രാത്രിയില് മാലിന്യങ്ങള്ക്കു തീപിടിക്കുകയും പുസ്തകശാലകളടക്കം കത്തിപ്പോകുകയും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുയും ചെയ്തിരുന്നു.
പ്ലാന്റുകള് പ്രവര്ത്തിച്ച് നഗരത്തെ മാലിന്യമുക്തമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.