കോട്ടയം: നാഗന്പടം മേൽപ്പാലം ഏപ്രിൽ മാസത്തിൽ തുറന്നുകൊടുക്കാനുള്ള പരിശ്രമത്തിൽ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അപ്രോച്ച് റോഡിന്റെയും പാലത്തിന്റെയും അവസാനഘട്ട നിർമാണ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ 40 വർഷത്തിലേറെ പഴക്കമുള്ള പഴയ മേൽപ്പാലം പൊളിച്ചുമാറ്റും.
27.52 കോടിരൂപ മുതൽമുടക്കിയാണ് പുതിയ പാലത്തിന്റെ നിർമാണം. നടപ്പാതയുൾപ്പെടെ 13 മീറ്റർ വീതിയാണ് പുതിയ മേൽപ്പാലത്തിനുള്ളത്. ഒരേസമയം രണ്ട് വലിയ വാഹനങ്ങൾക്കും രണ്ടു ചെറിയ വാഹനങ്ങൾക്കും കടന്നുപോകത്തക്ക വിധത്തിലാണ് ഇതിന്റെ നിർമാണം. പദ്ധതി വിഹിതത്തിൽ 18 കോടിരൂപ സംസ്ഥാന സർക്കാരും 10 കോടിരൂപ റെയിൽവേയുമാണ് നൽകുന്നത്. ആർച്ച് രൂപത്തിലാണ് പുതിയ മേൽപാലവും നിർമിക്കുന്നത്.