കെ​ട്ടി​ടം കു​ലു​ങ്ങി​യാ​ലും ന​ഗ​ര​സ​ഭ കു​ലു​ങ്ങി​ല്ല; ദു​ര​ന്ത ഭീ​ഷ​ണി​യി​ൽ  ന​ഗ​ര​മ​ധ്യ​ത്തി​ലെ കെ​ട്ടി​ട​ങ്ങ​ൾ

ഇ​രി​ങ്ങാ​ല​ക്കു​ട: ദുരന്തം മു​ന്നി​ൽ കാ​ണു​ന്പോ​ഴും ന​ഗ​ര​ത്തി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ.ക​ഴി​ഞ്ഞ​ദി​വ​സം ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ലെ മു​ക​ൾ നി​ല​യി​ലെ കെ​ട്ടി​ട​ഭാ​ഗ​ങ്ങ​ൾ ഇ​ള​കി വീ​ണി​രു​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്താ​യി ടൗ​ണ്‍​ഹാ​ളി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ലു​ള്ള പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണു ഇ​ടി​ഞ്ഞു​വീ​ണ​ത്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം അ​പ​ക​ട ഭീ​ഷ​ണി ഭീ​ഷ​ണി​യാ​യാ​ണു നി​ല​നി​ൽ​ക്കു​ന്ന​ത്. ഈ ​കെ​ട്ടി​ട​ത്തി​ൽ ഇ​പ്പോ​ഴും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

എ​ത്ര മു​ന്ന​റി​യി​പ്പു ന​ൽ​കി​യാ​ലും ദു​ര​ന്ത​ങ്ങ​ൾ ത​ല​യ്ക്കു മീ​തെ വ​ന്നാ​ലേ നഗരസഭ ഉ​ണ​രൂ എ​ന്നു​ള്ള​താ​ണു വാ​സ്ത​വം. അ​തു​വ​രെ എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്യും. കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു വീ​ഴു​ന്പോ​ൾ ഉ​ട​ൻ അ​ധി​കൃ​ത​ർ ഉ​ണ​രും. നോ​ട്ടീ​സ് ന​ൽ​കി എ​ല്ലാ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നു ഉ​ത്ത​ര​വി​റ​ക്കും. എ​ന്നാ​ൽ പി​ന്നീ​ട് അ​തൊ​ക്കെ മ​റ​ക്കും. ഇ​നി ഉ​ണ​ര​ണ​മെ​ങ്കി​ൽ അ​ടു​ത്ത കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ഴ​ണം എ​ന്ന​താ​യി​രി​ക്കും സ്ഥി​തി.

ഓ​രോ അ​പ​ക​ട​ങ്ങ​ൾ​ക്കു​ശേ​ഷ​വും കാ​ലാ​ഹ​ര​ണ​പ്പെ​ട്ട കെ​ട്ടി​ട​ങ്ങ​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ശു​ഷ്കാ​ന്തി കാ​ട്ടും. ഏ​തു നി​മി​ഷ​വും ഇ​ടി​ഞ്ഞു​വീ​ഴാ​വു​ന്ന നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളാ​ണു ന​ഗ​ര​ത്തി​ലു​ള്ള​ത്. ആ​കെ ചെ​യ്യു​ന്ന​തു പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കു​ക മാ​ത്ര​മാ​ണ്. അ​തോ​ടെ അ​ധി​കൃ​ത​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം അ​വ​സാ​നി​ച്ചു. ഇ​നി ഈ ​കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നാ​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ കെ​ട്ടി​ട​ത്തി​നു അ​ടി​യി​ൽ​പെ​ടു​ന്ന​വ​ർ ത​ന്നെ​യാ​കു​മെ​ന്നു ചു​രു​ക്കം.

ക​ഴി​ഞ്ഞ​ദി​വ​സം കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു വീ​ണ​പ്പോ​ഴും ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ട്ടീ​സ് ന​ൽ​കു​ക​യാ​ണു​ണ്ടാ​യ​ത്. കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണു നോ​ട്ടീ​സി​ലു​ള്ള​ത്. കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​ത്ത​റ ദു​ർ​ബ​ല​വും ഭാ​രം താ​ങ്ങാ​നു​ള്ള ശേ​ഷി​യു​മി​ല്ല. ഇ​തി​നു പു​റ​മെ ട്ര​ഷ​റി, ര​ജി​സ്ട്രാ​ഫീ​സ്, മാ​ർ​ക്ക​റ്റി​ൽ ഓ​ടി​ട്ട ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി 30 ല​ധി​കം കെ​ട്ടി​ട​ങ്ങ​ളാ​ണു അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​ത്.

പൊ​റ​ത്തി​ശേ​രി മേ​ഖ​ല​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ സോ​ണ​ൽ ഓ​ഫീ​സ് മ​ന്ദി​ര​ത്തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പ​ല​തും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. പോ​സ്റ്റോ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ഹെ​ൽ​ത്ത് സെ​ന്‍റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ കെ​ട്ടി​ട​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ കാ​ര്യ​മാ​ണെ​ങ്കി​ൽ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച​ത​ല്ലാ​തെ യാ​തൊ​രു ഗു​ണ​വു​മി​ല്ലാ​ത്ത അ​വ​സ്ഥ.

നീ​ണ്ടു​നി​ന്ന മ​ഴ​യും വി​ല്ല​ൻ
സ​മ​യ​ബ​ന്ധി​ത​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തും നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ഴ​യു​മാ​ണു കെ​ട്ടി​ട​ങ്ങ​ളു​ടെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളെ​ല്ലാം ത​ക​ർ​ന്നു​വീ​ഴാ​ൻ പ്ര​ധാ​ന കാ​ര​ണം. മ​ഴ​മൂ​ലം ചോ​ർ​ന്നൊ​ലി​ച്ച് ഇ​ഷ്ടി​ക​ക​ൾ കു​തി​ർ​ന്ന് നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ല ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നി​ട്ടും കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ഈ ​കെ​ട്ടി​ട​ങ്ങ​ൾ​ക്ക​ടി​യി​ൽ ക​ഴി​യു​ന്ന​വ​രും യാ​ത്ര​ക്കാ​രു​മൊ​ക്കെ ഭാ​ഗ്യം​കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ടു​പോ​കു​ന്നു​വെ​ന്നു പ​റ​യാം. മ​റി​ച്ച് കെ​ട്ടി​ടം ത​ക​രു​ന്ന​തും ശോ​ച്യാ​വ​സ്ഥ മ​റ്റു​ള്ള​വ​ർ കാ​ണാ​തി​രി​ക്കാ​നു​മാ​യി പ​ല കെ​ട്ടി​ട​ങ്ങ​ളും ടാ​ർ​പാ​യ കൊ​ണ്ട് പൊ​തി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ജ​ന​ങ്ങ​ളു​ടെ ത​ല​യി​ൽ വീ​ഴാ​ൻ നി​ൽ​ക്കു​ന്ന കെ​ട്ടി​ട​ത്തെ​കു​റി​ച്ച് ആ​ളു​ക​ൾ പ​രാ​തി പ​റ​ഞ്ഞാ​ലും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തെ​ന്താ​ണെ​ന്ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യി​ല്ല. ദു​ർ​ബ​ല​മാ​യ കെ​ട്ടി​ട​ങ്ങ​ൾ അ​ധി​ക​വും പ​ഴ​ക്ക​മു​ള്ള​തും വാ​ട​ക​യ്ക്കു ന​ൽ​കി​യി​ട്ടു​ള്ള​തു​മാ​ണ്. ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നു ഗൗ​ര​വ​ത്തോ​ടു കൂ​ടി​യു​ള്ള ഒ​രു സ​മീ​പ​ന​വും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കാ​റി​ല്ല

. ഇ​തി​ന്‍റെ ഫ​ല​മാ​യി വി​ര​ലി​ലെ​ണ്ണാ​വു​ന്ന ക​ച്ച​വ​ട​ക്കാ​രു​ടെ താ​ല്പ​ര്യം സം​ര​ക്ഷി​ക്കാ​ൻ മാ​ത്ര​മാ​യി ഭ​ര​ണ​കൂ​ട​ങ്ങ​ൾ മാ​റു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കു​ന്നു. അ​പ​ക​ട​ക​ര​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ൽ ക​ച്ച​വ​ടം അ​നു​വ​ദി​ക്ക​രു​തെ​ന്ന ക​ർ​ശ​ന നി​ല​പാ​ടി​ലേ​ക്കു ഭ​ര​ണ​കൂ​ടം എ​ത്താ​ത്ത​തി​നാ​ൽ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കു ഒ​ച്ചി​ന്‍റെ വേ​ഗം മാ​ത്ര​മാ​ണു​ള്ള​ത്. ത​ന്നെ​യു​മ​ല്ല സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​മി​ല്ല.

അ​പ​ക​ട​ക​ര​മാ​യ കെ​ട്ടി​ട​ത്തി​ലി​രു​ന്നു ക​ച്ച​വ​ടം ന​ട​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​രെ ഒ​രു നി​ല​യ്ക്കും അ​തി​നു അ​നു​വ​ദി​ക്ക​രു​തെ​ന്ന പൊ​തു ആ​വ​ശ്യം ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ മു​ഖ​വി​ല​യ്ക്കു എ​ടു​ക്കു​ന്നി​ല്ലെ​ന്ന​താ​ണു പ്ര​ശ്നം. ഇ​ത്ത​രം ക​ട​മു​റി​ക​ൾ പെ​ട്ടെ​ന്ന് ഒ​ഴി​ഞ്ഞു ന​ൽ​കു​ന്ന​തി​നു ക​ച്ച​വ​ട​ക്കാ​ർ വി​മു​ഖ​ത കാ​ട്ടു​ക​യാ​ണ്. മി​ക്ക കെ​ട്ടി​ട​ങ്ങ​ളും പ​ഴ​യ​കാ​ല​ത്തെ വാ​ട​ക ഈ​ടാ​ക്കു​ന്ന​വ​യാ​ണ്.

Related posts