ആയിരം കോടി മുടക്കി ചിത്രീകരിക്കുന്ന മഹാഭാരതം സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. മോഹൻലാൽ ഭീമനായി അഭിനയിക്കുന്ന ചിത്രത്തിൽ കർണനായി വേഷമിടുന്നത്, തെന്നിന്ത്യയിലെ സൂപ്പർതാരം നാഗാർജുനയാണ്. ഇക്കാര്യ അണിയറപ്ര വർത്തകർ സ്ഥിരീകരിച്ചു.
എം ടി വാസുദേവൻ നായരുടെ വിഖ്യാതമായ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് മഹാഭാരതം എന്ന പേരിൽ സിനിമയാകാൻ പോകുന്നത്. 2018 സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കുന്ന മഹാഭാരതം 2020ൽ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിനെത്തും.കർണനായി അഭിനയിക്കാനുള്ള ക്ഷണം മറ്റൊന്നും ആലോചിക്കാതെ തന്നെ സ്വീകരിക്കുകയായിരുന്നുവെന്ന് നാഗാർജുന ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
കാര്യങ്ങളൊക്കെ ശരിയായവിധം പോകുകയാണെങ്കിൽ മോഹൻലാലും നാഗാർജുനയും ഒരുമിക്കുന്ന ആദ്യ സിനിമയായിരിക്കും ഇത്. നേരത്തെ മോഹൻലാൽ ചിത്രമായ നരസിംഹത്തിന്റെ തെലുങ്ക് റീമേക്കായിരുന്ന അധിപതിയിൽ നായകനായി അഭിനയിച്ചത് നാഗാർജുനയായിരുന്നു. 2001ലാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്.