പ്രായം 59 കഴിഞ്ഞെങ്കിലും തെലുങ്കിലെ സൂപ്പർ താരം നാഗാർജുനയെ കണ്ടാൽ ഇപ്പോഴും കോളജു കുമാരനെപ്പോലയാണ്. പക്ഷെ ഇനി കോളജ് കുമാരനായിട്ടൊന്നും അഭിനയിക്കാൻ കഴിയില്ലെന്നാണ് നാഗാർജുന പറയുന്നത്. മൻമധു 2 എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇനി പ്രായത്തിനനുസരിച്ച വേഷങ്ങൾ മാത്രമേ ചെയ്യുകയുള്ളുവെന്ന് നാഗാർജുന അഭിപ്രായപ്പെട്ടത്.
“”ഇരുപതോ ഇരുപത്തിയഞ്ചോ വര്ഷം മുമ്പ് ഞാൻ കോളജ് കുമാരനായൊക്കെ അഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത്തരം കഥാപാത്രങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് ഞാൻ സ്വയം അറിയുന്നുണ്ട്. പ്രായം കൂടുംതോറും നമുക്ക് ചെയ്യാൻ പറ്റുന്ന വേഷങ്ങളുടെ എണ്ണവും കുറയും. ഇപ്പോഴും ചെറുപ്പമല്ലേ എന്നൊക്കെ മറ്റുള്ളവർ പറഞ്ഞേക്കാം. തിരക്കഥകൾ ശ്രദ്ധയോടെ തെരഞ്ഞെടുക്കുക എന്നതുമാണ് ഇപ്പോൾ ചെയ്യാൻ കഴിയുക”- നാഗാർജുന പറയുന്നു.