ഹൈദരാബാദ്: അനധികൃത കൈയേറ്റത്തെത്തുടർന്ന് തെന്നിന്ത്യൻ സൂപ്പർതാരം നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ-കൺവൻഷൻ സെന്റർ പൊളിച്ചതിനു പിന്നാലെ പ്രതികരണവുമായി താരം രംഗത്തെത്തി. കൺവൻഷൻ സെന്റർ നിർമാണത്തിനായി ഭൂമി കൈയേറിയിട്ടില്ലെന്ന് നടൻ നാഗാർജുന അക്കിനേനി എക്സിൽ കുറിച്ചു.
സെബ്രിറ്റികളെക്കുറിച്ചുള്ള വാർത്തകൾ പലപ്പോഴും അതിശയോക്തിപരമാണെന്നും കൺവൻഷൻ സെന്റർ നിർമിച്ച ഭൂമി പട്ടയമുള്ളതാണെന്നും നിലവിലുള്ള സ്റ്റേ ഓർഡറുകൾക്കും കോടതി കേസുകൾക്കും വിരുദ്ധമായി സെന്റർ പൊളിച്ചതിൽ നിരാശയുണ്ടെന്നും താരം പറഞ്ഞു.
ഇന്നലെയാണ് ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസറ്റ് മോണിറ്ററിംഗ് ആൻഡ് പ്രൊട്ടക്ഷൻ ഏജൻസി (ഹൈഡ്ര) നാഗാർജുനയുടെ കൺവൻഷൻ സെന്റർ പൊളിച്ചത്.