രൂ​ക്ഷ​ഗ​ന്ധം! ആ​റു മാ​സ​ത്തെ പ​ഴ​ക്കപഴക്കം; തെലുങ്കു സൂപ്പർ താരം നാഗാർജുനയുടെ ഫാം​ ഹൗ​സി​ൽ അ​സ്ഥി​കൂ​ടം;

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കു സൂ​പ്പ​ർ താ​രം നാ​ഗാ​ർ​ജു​ന​യു​ടെ ഫാം​ഹൗ​സി​ൽ നി​ന്ന് മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. അ​ഴു​കി​യ നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹ​ത്തി​ന് ആ​റു മാ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. ച​ക്ലി പാ​ണ്ഡു​വെ​ന്ന ഫാ​മി​ലെ ജോ​ലി​ക്കാ​ര​ന്‍റേതാ​ണ് മൃ​ത​ദേ​ഹ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

തെ​ലു​ങ്കാ​ന​യി​ലെ ര​ങ്ക​റെ​ഡ്ഡി​യി​ൽ പാ​പ്പി​റെ​ഡ്ഡി​ഗു​ഡ​യി​ലു​ള്ള ഫാം​ഹൗ​സി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ആ​റു മാ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.ബു​ധ​നാ​ഴ്ച കൃ​ഷി​സ്ഥ​ല​ത്തെ​ത്തി​യ ഫാം ​ഹൗ​സ് ജോ​ലി​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഫാം​ഹൗ​സ് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഇ​തേ​ത്തു​ട​ർ​ന്നു വി​ല്ലേജ് റ​വ​ന്യൂ ഉ​ദ്ദ്യോ​ഗ​സ്ഥ​നെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സ​ഹോ​ദ​ര​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ച​ക്ലി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​യാ​ൾ വി​വാ​ഹി​ത​ന​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

പാ​പ്പി​റെ​ഡ്ഡി​ഗു​ഡ​യി​ൽ 50 ഏ​ക്ക​ർ വ​രു​ന്ന ഭൂ​മി​യി​ലാ​ണ് നാ​ഗാ​ർ​ജു​ന​യു​ടെ ഫാം​ഹൗ​സ്. ഒ​രു വ​ർ​ഷം മു​ന്പാ​ണ് താ​രം ഈ ​സ്ഥ​ലം വാ​ങ്ങി​യ​ത്. ഈ ​മാ​സം ആ​ദ്യം നാ​ഗാ​ർ​ജു​ന​യു​ടെ ഭാ​ര്യ ഫാം ​സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Related posts