ഭോപ്പാല്‍: മധ്യപ്രദേശിലെ ബിജെപി എംഎല്‍എ നാഗര്‍സിംഗ് ചൗഹാന് രാജി ഭീഷണി മുഴക്കി. മോഹന്‍ യാദവ് സര്‍ക്കാരില്‍ വനം-പരിസ്ഥിതി മന്ത്രിയായിരുന്ന നാഗര്സിംഗിനു മന്ത്രിസ്ഥാനം നഷ്ടമായതിനു പിന്നാലെയാണ് രാജി ഭീഷണി. ഞായറാഴ്ചയാണ് നാഗര്‍സിംഗ് ചൗഹാനെ മന്ത്രിസ്ഥാനത്തുനിന്നു നീക്കിയത്.
ചൗഹാനു പകരം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ രാംനിവാസ് റാവത്തിനെ മന്ത്രിയാക്കുകയായിരുന്നു. താന്‍ പ്രതിനിധീകരിക്കുന്ന ആദിവാസി സമൂഹത്തിനെതിരേയുമുള്ള കനത്ത പ്രഹരമാണിതെന്നു ചൗഹാന് കുറ്റപ്പെടുത്തി.
മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വിശ്വസ്തനായ നാഗര്സിംഗിന്റെ തീരുമാനം ബിജെപി സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. രത്ലാമില്നിന്നുള്ള ലോക്സഭാംഗമാണ് ചൗഹാന്റെ ഭാര്യ അനിത നാഗര്‍സിംഗ് ചൗഹാന്. ഇവരും രാജിവച്ചേക്കുമെന്നു സൂചനകളുണ്ട്.