കൊച്ചി: നാഗേഷ് ട്രോഫി ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഗ്രൂപ്പ് സിയില്‍ കേരളത്തിനും ഒഡീഷയ്ക്കും തകര്‍പ്പന്‍ ജയം. ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ കേരളം ബിഹാറിനെ 35 റണ്‍സിനും ഒഡീഷ ജാര്‍ഖണ്ഡിനെ ഒന്‍പതു വിക്കറ്റിനും തോല്‍പ്പിച്ചു.
34 പന്തില്‍ ഏഴു ഫോറുകളോടെ 51 റണ്‍സെടുത്ത് കേരളത്തിനെ ജയത്തിലെത്തിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഫര്‍ഹാനാണ്. മഴമൂലം 20 ഓവര്‍ മത്സരം 13 ഓവറായി ചുരുക്കിയിരുന്നു. ആറു വിക്കറ്റിന് 126 റണ്‍സാണ് കേരളം അടിച്ചെടുത്തത്.
ഫര്‍ഹാനു പുറമെ ജിബിന്‍ പ്രകാശ് (28), ശൈലാജ്(24) എന്നിവരും മികച്ച ബാറ്റിംഗ് നടത്തി. മറുപടി ബാറ്റിംഗില്‍ നാലു വിക്കറ്റിന് 91 റണ്‍സെടുക്കാനെ ബിഹാറിനു കഴിഞ്ഞുള്ളൂ.