പ്രശസ്തിയേക്കാൾ മൂല്യങ്ങൾക്ക് വിലകല്പിച്ചതുകൊണ്ട് തനിക്ക് ഒട്ടേറെ അവസരങ്ങൾ നഷ്ടമായെന്ന് ബോളിവുഡ് താരം നർഗീസ് ഫക്രി.
തനിക്ക് പ്രശസ്തിക്ക് വേണ്ടി അത്യഗ്രഹമില്ലെന്നും അതിനാലാണ് നഗ്നയായി അഭിനയിക്കാനും, സംവിധായകനൊപ്പം കിടക്കാനും ഒന്നും തയാറാകാതിരുന്നതെന്നും താരം പറഞ്ഞു.
അതിനാല്‍ തന്നെ അനവധി അവസരങ്ങള്‍ നഷ്ടമായി. ശരിക്കും അത് ഹൃദയഭേദകമാണെന്നും നർഗീസ് കൂട്ടിച്ചേർത്തു.
‘ഞാന്‍ എവിടെപ്പോയാലും എന്റെ നിലവാരം കാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശരിക്കും അതിനാല്‍ പലയിടത്ത് നിന്നും ഞാന്‍ ഒഴിവാക്കപ്പെട്ടു. അത് എന്നെ വേദനിപ്പിച്ചു, പക്ഷെ ഞാന്‍ സ്വയം ആശ്വസിപ്പിച്ചു.’- നർഗീസ് പറയുന്നു.
മൂല്യങ്ങളുമായി ജീവിക്കുന്നവര്‍ മറ്റൊരു വഴിയിലൂടെ വിജയം നേടുന്നുണ്ട്. ചിലപ്പോള്‍ ഇതല്ലായിരിക്കും എന്റെ വഴി. അത് എനിക്ക് ഏറെ ആശ്വസമായി. തന്റെ മൂല്യങ്ങളാണ് എന്തിനെക്കാളും തനിക്ക് വലുതെന്നും താരം പറഞ്ഞു.