പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരഹൃദയത്തില്‍ അതിരാവിലെ മദ്യലഹരിയില്‍ നഗ്നനൃത്തമരങ്ങേറി. ഇന്ന് രാവിലെ ആറോടെയാണ് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിന് സമീപം മദ്യപന് ഉടുതുണിയില്ലാതെ അഴിഞ്ഞാടിയത്. ഫുട്പാത്തിൽ നടത്തിയ അരങ്ങേറ്റം കണ്ട് പൊറുതി മുട്ടിയവര്‍ എവിടെ നിന്നോ സംഘടിപ്പിച്ച പഴയ പാന്റ് ഇയാളെ നിര്‍ബന്ധിച്ച് ധരിപ്പിക്കുകയായിരുന്നു.
ബാറുകളിലും ബീവറേജ് ഔട്ട്ലെറ്റുകളിലും മദ്യ വില്പന സമയക്രമമനുസരിച്ചാണ് നടക്കുന്നതെങ്കിലും പുറത്ത് ഏത് സമയത്തും യഥേഷ്ടം മദ്യം ലഭിക്കുന്ന അവസ്ഥയുണ്ട്. ബസ് സ്റ്റാൻഡിന് സമീപം ചിലര്‍ തമ്പടിച്ച് അധിക വിലയീടാക്കി സമാന്തര മദ്യവില്പന നടത്തുന്നതായി പരാതിയുണ്ട്.