ചാവക്കാട്: തകർന്നുകിടക്കുന്ന ദേശീയപാതയുടെ അറ്റകുറ്റപണികൾ നടത്താത്തതിൽ പ്രതിഷേധിച്ച് പട്ടാപ്പകൽ യുവാവ് റോഡിൽ വസ്ത്രം ഉൗരി വീശി.
സംഭവത്തിൽ എംഎൽഎ പോലീസിൽ പരാതി നല്കി. ചാവക്കാട്-ചേറ്റുവ ദേശീയപാത തകർന്നുകിടക്കുന്നതിനെതിരെയാണ് യുവാവിന്റെ പ്രതിഷേധം.
മന്ത്രി ജി.സുധാകരൻ, കെ.വി.അബ്ദുൽ ഖാദർ എംഎൽഎ എന്നിവർക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ യുവാവ് പോസ്റ്റ്ചെയ്തു. പൊതുനിരത്തിൽ ആക്ഷേപകരമായ പരാമർശം നടത്തിയ ആൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് എംഎൽഎ പരാതി നല്കി.