പത്തനംതിട്ട: സ്ത്രീകള്‍ക്കെതിരെയാ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് വടശേരിക്കര, തിരുവല്ല എന്നിവിടങ്ങളിലായി ഓരോരുത്തരെ വീതം പോലീസ് അറസ്റ്റ് ചെയ്തു.
വടശേരിക്കര കന്നാംപാലത്തിനടുത്ത് ഒരു വീട്ടില്‍ അതിക്രമിച്ചകയറി ഇരുപത്തെട്ടുകാരിയെ കടന്നുപിടിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ വടശേരിക്കര പള്ളിക്കമുരുപ്പീല്‍ റെജി പി. രാജു (45) വാണ് അറസ്റ്റിലായത്.
29 ന് ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. യുവതി ബഹളം വച്ചപ്പോള്‍ ഓടി രക്ഷപെട്ട ഇയാളെ മണിക്കൂറുകള്‍ക്കകം റാന്നി പോലീസ് പിടികൂടി. എസ്ഐ സായി സേനന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
അന്വേഷണ സംഘത്തില്‍ പോലീസുദ്യോഗസ്ഥരായ സുധീര്‍, സുധീഷ് കുമാര്‍ എന്നിവരുണ്ടായിരുന്നു.മറ്റൊരു സംഭവത്തില്‍ തിരുവല്ല പെരുംതുരുത്തിയില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും സ്ത്രീയെ കടന്നുപിടിക്കുകയും ചെയ്ത പരാതിയില്‍ ഒരാളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.
പെരുംതുരുത്തി നടുവിലേതറ അരുണി (24) നെയാണ് എസ്ഐ നിത്യാ സത്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സ്ഥിരമായി ഇത്തരത്തില്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്ന ഇയാള്‍ക്കെതിരെ പരാതികള്‍ നിലവിലുണ്ട്.
പോലീസുദ്യോഗസ്ഥരായ വിഷ്ണുദേവ്, മാത്യു എന്നിവരും ചേര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
ജില്ലയില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്നും അതിക്രമങ്ങളില്‍ ശക്തമായ നിയമനടപടികളുണ്ടാകുമെന്നും പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് അറിയിച്ചു.