കുളത്തൂപ്പുഴ: സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെയും കുളിക്കടവിലെത്തുന്ന സ്ത്രീകള്‍ക്ക് നേരെയും നിരന്തരം നഗ്നതാ പ്രദര്‍ശനം നടത്തുന്ന യുവാവിനെ പോലീസ് പിടികൂടി. കുളത്തൂപ്പുഴ കണ്ടന്‍ചിറ ഗീതാ വിലാസം വീട്ടില്‍ ജയനെ യാണ് സമീപ വാസികളുടെ പരാതിയെ തുടര്‍ന്ന് കുളത്തൂപ്പുഴ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം സമീപ വാസിയുടെ മകളായ രണ്ടാം ക്ലാസ്സ് വിദ്യാര്ഥിനിക്ക നേരെ ലൈംഗിക അതിക്രമം കാട്ടിയതോടെയാണ് ഇയാള്‍ക്കെതിരെ രക്ഷിതാക്കള്‍ പരാതി നല്‍കിയത്. കുളത്തൂപ്പുഴ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രദേശവാസികള്‍ക്ക് നിരന്തര ശല്യമാണെന്ന് കണ്ടതോടെയാണ് പോക്സോ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജയനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.