കുന്നുംഭാഗം: കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തും പരിസരപ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു.ജോലി കഴിഞ്ഞ് പോകുന്ന സ്ത്രീകളെയും വിദ്യാര്ഥിനികളെയുമാണ് സാമൂഹ്യ വിരുദ്ധർ ശല്യപ്പെടുത്തുന്നത്. അശ്ലീലചുവയുള്ള സംഭാഷണങ്ങളും നഗ്നത പ്രദര്‍ശനവും സ്ഥലത്ത് ഇപ്പോള്‍ പതിവായിരിക്കുകയാണ്.
സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും ഈ പ്രദേശത്തിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ബൈക്കുകളിലെത്തുന്ന ഇവര്‍ സ്ത്രീകളുടെ മാല പൊട്ടിക്കാനും ശ്രമം നടത്തി. സ്കൂള്‍ വിടുന്ന സമയങ്ങളില്‍ പോലീസ് സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും സുരക്ഷ ഒരുക്കണമെന്നും ഇവരെ ശല്യം ചെയ്യുന്ന സാമൂഹ്യവിരുദ്ധരെ ഉടന്‍ തന്നെ പിടികൂടണമെന്നും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു. കുന്നുംഭാഗം അനുഗ്രഹ റസിഡന്‍സ് അസോസിയേഷന് പോലീസില്‍ പരാതിയും നല്കി.