കണ്ണൂർ: തോട്ടട എസ് എൻ കോളജിന് മുന്നിൽ കാർ നിർത്തി ഇറങ്ങി മധ്യവയസ്കൻ വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി. ഇന്നലെ വൈകുന്നേരമാണ് സംഭവം.
കോളജ് വിട്ട് വിദ്യാർഥിനികൾ വീട്ടിലേക്ക് മടങ്ങാൻ നിക്കവെയാണ് ഒരാൾ കാർ കൊണ്ട് വന്ന് നിർത്തിയത്. വിദ്യർഥിനികൾ നോക്കിനിക്കേ കാറിൽനിന്നിറങ്ങിയ മധ്യവയസ്കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
വിദ്യാർഥിനികൾ അധ്യാപകരോട് പരാതിപ്പെടുകയും തുടർന്ന് പോലീസിൽ അറിയിക്കുകയുമായിരുന്നു. കണ്ണൂർ ടൗൺ പോലീസ് എത്തി പേരാവൂർ സ്വദേശിയായ 59 കാരനെ അറസ്റ്റ് ചെയ്തു, ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.