മാനന്തവാടി: നഗ്നത പ്രദർശനം നടത്തിയ ജില്ലാ ആശുപത്രിയിലെ പുരുഷ നഴ്സിംഗ് അസിസ്റ്റന്റിനെതിരെ യുവതിയായ നഴ്സ് പരാതി നൽകി. ജില്ലാ ആശുപത്രി സൂപ്രണ്ടിന് ലഭിച്ച പരാതി മാനന്തവാടി പോലീസിന് കൈമാറി.
കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരുവരും ഡ്യൂട്ടിക്കിടെ മുറിയിൽ വിശ്രമിക്കുന്നതിനിടെ പുരുഷ നഴ്സിംഗ് അസിസ്റ്റന്റ് നഗ്നത പ്രദർശനം നടത്തിയെന്നാണ് നഴ്സിന്റെ പരാതി. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.