മല്ലപ്പള്ളി: വീട്ടില് അതിക്രമിച്ചകയറി പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര് കോട്ടൂര് കണിയാന്പാറ ചെമ്പകശേരി കുഴിയില് വിനു സി. ജോണാണ് (38) പിടിയിലായത്.
2023 സെപ്റ്റംബറിലാണ് സംഭവം നടന്നത്. വീട്ടിനുള്ളില് ഉറങ്ങിക്കിടന്ന പതിനഞ്ചുകാരിയെ കയറിപ്പിടിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത ഇയാൾ കുട്ടിക്കു നേരേ നഗ്നതാപ്രദര്ശനം നടത്തുകയും ചെയ്തു.
പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ രക്ഷപ്പെടുന്നതിനിടയില് ഓടിയപ്പോള് വീണു പരിക്കേറ്റ വിനു സി. ജോണിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില് എത്തിച്ച് ചികിത്സ ലഭ്യമാക്കി.
കുട്ടിയെയും മാതാവിനെയും ഉപദ്രവിച്ചതിന് ഇയാൾക്കെതിരേ കീഴ്വായ്പൂര് പോലീസ് നേരത്തേ കേസെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണം പൂര്ത്തിയാക്കി കഴിഞ്ഞവര്ഷം ഓഗസ്റ്റില് കോടതിയില് പോലീസ് കുറ്റപത്രം സമര്പ്പിച്ചു. പോലീസ് ഇന്സ്പെക്ടര് വിപിന് ഗോപിനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.