ശ്രീകണ്ഠപുരം(കണ്ണൂർ): 14 കാരനായ സ്കൂൾ വിദ്യാർഥിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതിന് വയോധികനെതിരേ കേസ്. ചെമ്പന്തൊട്ടി സ്വദേശിക്കെതിരേയാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്. കഴിഞ്ഞ 24 ന് വൈകുന്നേരം ആറോടെ ചെമ്പന്തൊട്ടി യുപി സ്കൂൾ ഗ്രൗണ്ടിൽ വെച്ചായിരുന്നു സംഭവമെന്ന് പരാതിയിൽ പറയുന്നു. പുറത്ത് പറഞ്ഞാൽ പോലീസിൽ പിടിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
വിദ്യാർഥിക്ക് മുന്നിൽ നഗ്നതാ പ്രദർശനം;പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; വയോധികനെതിരേ കേസ്
