നീണ്ട അറുപത്തിയാറു വർഷങ്ങൾക്കു ശേഷം നഖം മുറിച്ച പൂണെ സ്വദേശിയെ കുറിച്ച് വളരെ ആകാംക്ഷയോടെയാണ് ഏവരും വായിച്ചറിഞ്ഞത്.
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന അദ്ദേഹത്തിന്റേതായ വാർത്തയറിഞ്ഞ് ആശ്ചര്യത്തേക്കാൾ ഏറെ അമ്പരപ്പാണ് എല്ലാവർക്കും തോന്നുന്നത്. കാരണം നഖം മുറിച്ചതിനു ശേഷം അദ്ദേഹത്തിന് സ്വന്തം വിരലുകൾ ചലിപ്പിക്കുവാൻ സാധിക്കുന്നില്ല.
നഖത്തിന്റെ ഭാരവും നീളവും കാരണം ദീർഘകാലമായി വിരലുകൾ മടക്കാനാവാതെ ഇരുന്നതാണ് വിരലുകളുടെ ചലന ശക്തി നഷ്ടമാകാൻ കാരണമായത്. 1952ൽ വിദ്യാർഥിയായിരിക്കെ അബദ്ധത്തിൽ അധ്യാപകന്റെ നഖം ഒടിച്ചതിന് ചിലാൽ ശാസനയേറ്റിരുന്നു. അതിനു ശേഷമാണ് അദ്ദേഹം നഖം മുറിക്കാതിരുന്നത്.
എണ്‍പത്തിയെട്ടു വയസുകാരനായ ഇദ്ദേഹം പ്രായാധിക്യത്തെ തുടർന്നുള്ള അവശതകൾ കൊണ്ടാണ് താൻ നഖം മുറിക്കുന്നതെന്നാണ് അറിയിച്ചത്. 909 സെന്റീ മീറ്റർ നീളമുള്ള നഖമായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഇതിൽ തള്ള വിരലിന്റെ നീളം 197.8 സെന്റീമീറ്റർ ഉണ്ട്.
അമേരിക്കയിലെ ടൈം സ്ക്വയറിലുള്ള മ്യൂസിയത്തിൽവച്ചായിരുന്നു ചിലാലിന്റെ നഖം വെട്ടിയത്. ഈ മ്യൂസിയത്തിൽ തന്നെ ഈ നഖം സൂക്ഷിച്ചിരിക്കുകയാണ്.