മുംബൈ: മുഗൾ സാമ്രാജ്യകാലത്തെ രാജാവ് ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യവുമായി വിഎച്ച്പി ഉൾപ്പെടെയുള്ള സംഘടനകൾ നാഗ്പുരിൽ നടത്തിയ മാർച്ചിനെത്തുടർന്നുണ്ടായ അക്രമസംഭവത്തിൽ അഞ്ചുപേർക്കെതിരേ രാജ്യദ്രോഹക്കുറ്റം.
മുഖ്യപ്രതി ഫാഹിം ഖാനും മറ്റ് അഞ്ച് പേർക്കുമെതിരേയാണ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും പോലീസ് കേസെടുത്തു.
മഹാരാഷ്ട്രയിലെ സംഭാജിനഗർ ജില്ലയിലെ ഖുൽതാബാദിലാണ് ഔറംഗസേബിന്റെ ശവകുടീരം നിലനിൽക്കുന്നത്. അനിഷ്ടസംഭവങ്ങളെത്തുടർന്ന് ഇവിടെ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.