ഗുവാഹട്ടി: പൊതുപരിപാടിയിൽ പാടരുതെന്ന മതപുരോഹിതരുടെ വിലക്കിനെതിരെ പ്രതികരിച്ച് ആസാമീസ് ഗായിക നഹീദ് അഫ്രീൻ. ഫത്ഫയെ ഭയമില്ലെന്നും സംഗീതം തുടരുക തന്നെ ചെയ്യുമെന്നും അഫ്രീൻ വ്യക്തമാക്കി. എനിക്ക് കിട്ടിയ സംഗീതവാസന ദൈവം നൽകിയ സമ്മാനമായാണ് ഞാൻ വിശ്വസിക്കുന്നത്. അത് ഞാൻ കൃത്യമായി പ്രയോജനപ്പെടുത്തും. ദൈവത്തെ അവഗണിക്കാൻ ഞാൻ തയ്യാറല്ല.
പൊതുപരിപാടിയിൽ പാടുന്നതിനെതിരെ പുരോഹിതർ ഫത്ഫ പുറപ്പെടുവിച്ച തീരുമാനം ഞെട്ടിച്ചു. എന്നാൽ ഒരുപാട് മുസ്ലിം ഗായകർ തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഒരിക്കലും സംഗീത ലോകത്ത് നിന്ന് വിട്ട് നിൽക്കരുതെന്നാണ് ഇവർ നൽകിയ ഉപദേശമെന്നും അഫ്റിൻ കൂട്ടിച്ചേർത്തു.മാർച്ച് 25ന് ഉദാലി സോണായി ബീബി കോളേജിൽ അഫ്രിൻ അവതരിപ്പിക്കുന്ന പരിപാടി ശരിയത്തിന് എതിരാണെന്നാണ് ഫത്വയിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.