പൊ​തു​വി​ജ്ഞാ​ന​ത്തി​ൽ തന്‍റെ കഴിവു തെളിയിച്ചപ്പോൾ രണ്ടു വ​യ​സു​കാ​രിയുടെ കൂടെ പോന്നത്ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ്


നെ​ടു​മ​ങ്ങാ​ട്: പൊ​തു​വി​ജ്ഞാ​ന​ത്തി​ൽ ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ച് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി ര​ണ്ടേ​കാ​ൽ വ​യ​സു​ള്ള നൈ​ഹ.​

ഇ​ന്ത്യ​യി​ലെ സം​സ്ഥാ​ന​ങ്ങ​ളും അ​വ​യു​ടെ ത​ല​സ്ഥാ​ന​ങ്ങ​ളും കേ​ര​ള​ത്തി​ലെ ജി​ല്ല​ക​ളു​ടെ പേ​രു​ക​ൾ എ​ന്നി​വ നൈ​ഹ​ക്ക് മ​ന​പാ​ഠ​മാ​ണ്.​ലോ​ക ഭൂ​പ​ടം കാ​ണി​ച്ചാ​ൽ രാ​ജ്യ​ങ്ങ​ൾ തൊ​ട്ടു കാ​ണി​ച്ചു പേ​രു​ക​ൾ പ​റ​യും.​

മ​ഴ​വി​ല്ലി​ന്‍റെ നി​റ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ കാ​ണാ​പാ​ഠ​മാ​ക്കി പ​റ​ഞ്ഞാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്കി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ന് അ​ർ​ഹ​യാ​യ​ത്.നെ​ടു​മ​ങ്ങാ​ട് മു​ണ്ടേ​ല അ​നൂ​പ് നി​വാ​സി​ൽ അ​നൂ​പ് ശോ​ഭ​ന്‍റെ​യും രാ​ജ​ല​ക്ഷ്മി​യു​ടെ​യും മ​ക​ളാ​ണ് നൈ​ഹ.

വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​ങ്ങ​ണം വാ​ർ​ഡ് മെ​മ്പ​റാ​ണ് നൈ​ഹ​യു​ടെ പി​താ​വ് അ​നൂ​പ് ശോ​ഭ​ൻ.​ഏ​ഷ്യ​ൻ ബു​ക്സ് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് നൈ​ഹ.

Related posts

Leave a Comment