സാവോ പോളോ: ലോകകപ്പ് ഫുട്ബോളില്‍ തനിക്കേറ്റ ഫൗളുകളില്‍ അഭിനയം നടത്തിയതായി നെയ്മര്‍. ഒരു സ്പോണ്‍സറുടെ പരസ്യത്തിലാണ് ബ്രസീലിയന്‍ താരം ഇക്കാര്യം പറഞ്ഞത്. ചില ഫൗളുകള്‍ ഉള്ളതിലും വലുപ്പത്തില്‍ കാണിച്ചിരുന്നതായി നെയ്മര്‍ പറഞ്ഞു.
നെയ്മറുടെ അഭിനയത്തെ മുന്‍ ഫുട്ബോള്‍ കളിക്കാരും ആരാധകരും വിമര്‍ശിച്ചിരുന്നു. അഭിനയം നടന്നിരുന്നതായി സമ്മതിച്ച താരം താന്‍ ശക്തമായി തിരിച്ചുവരുമെന്നും വീഡിയോയില്‍ പറഞ്ഞു.
ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ ദേദപ്പെട്ട പ്രകടനം നടത്തിയ നെയ്മറുടെ പ്രകടനത്തെക്കാള്‍ എല്ലാവരും താരത്തിന്റെ ഡൈവിംഗ്, ഉരുളല്‍, റഫറിമാരോടു തര്‍ക്കിക്കല്‍ എല്ലാമാണ് ചര്‍ച്ച ചെയ്തത്.
ഉള്ളതിലും വലുപ്പത്തിലായിരുന്നു തന്റെ കളിക്കു പുറമെയുള്ള ചെയ്തികളെന്നു എല്ലാവരും കരുതുന്നുണ്ടാകും. ഇത് ഒരു പരിധിവരെ ശരിയാണ്. സത്യം പറഞ്ഞാല്‍ താന്‍ ഒത്തിരി തവണ കനത്ത ഫൗളിനു വിധേയനായി- നെയ്മര്‍ പറഞ്ഞു.