ബാഴ്സലോണ: ബ്രസീൽ സൂപ്പർ താരം നെയ്മറിനെ വീണ്ടും ക്ലബ്ബിലെത്തിക്കാൻ ശ്രമവുമായി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. ഫ്രഞ്ച് ലീഗ് ക്ലബ്ബായ പിഎസ്ജിയുടെ താരമായ നെയ്മറിനായി കുടീഞ്ഞോയെയും ഡെംബലെയെയും കൂടാതെ 307 കോടി രൂപയും നൽകാമെന്നാണ് ബാഴ്സയുടെ ഓഫർ.
അത്ലറ്റിക്കോ മാഡ്രിഡിൽനിന്ന് ഫ്രഞ്ച് താരം ആൻത്വാൻ ഗ്രീസ്മാനെ 926 കോടി രൂപയ്ക്ക് സ്വന്തമാക്കിയതിനു പിന്നാലെയാണ് ബാഴ്സ നെയ്മറിനായും വലയെറിഞ്ഞത്. ബാഴ്സയുടെ ഓഫർ നിരാകരിച്ച പിഎസ്ജി, 270 മില്യണ്‍ പൗണ്ടിൽ (2300 കോടി രൂപ) കുറഞ്ഞ ഒരു ഡീലിനും ഇല്ലെന്നും വ്യക്തമാക്കി.
2018 ജനുവരിയിൽ 924 കോടി രൂപയ്ക്കാണ് ബാഴ്സ ബ്രസീൽ താരമായ കുടീഞ്ഞോയെ സ്വന്തമാക്കിയത്. 808 കോടി രൂപ മുടക്കിയാണ് ഫ്രഞ്ചുകാരനായ ഡെംബലയെ കറ്റാലൻസ് തട്ടകത്തിലെത്തിച്ചത്. ഇവർക്ക് മുടക്കിയ തുകയും ബാഴ്സ പിഎസ്ജിക്ക് ഇപ്പോൾ നൽകാമെന്നേറ്റ 307 കോടിയും കൂട്ടിയാൽ 2039 കോടി രൂപ വരും. 222 മില്യണ്‍ യൂറോ (17,09 കോടി രൂപ) മുടക്കിയാണ് പിഎസ്ജി 2017ൽ ബാഴ്സയിൽനിന്ന് നെയ്മറെ സ്വന്തമാക്കിയത്.