സാംപോളോ: ബ്രസീൽ സൂപ്പർ താരം നെയ്മർ ഒടിഞ്ഞ കാലുമായി ഡാൻസ് ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായി. ലോകകപ്പിനു മുന്പ് നെയ്മർ പരിക്ക് ഭേദമായി തിരിച്ചെത്തുന്നതു കാത്തിരിക്കുന്നതിനിടെയാണ് ആരാധകരെ ആഹ്ലാദത്തിലാക്കി താരത്തിന്റെ ഒറ്റക്കാർ നൃത്തവീഡിയോ എത്തിയത്.
ഫ്രഞ്ച് ലീഗിൽ പാരീ സെൻ ഷെർമയ്നുവേണ്ടികളിക്കുന്പോൾ വലതുകാൽക്കുഴയ്ക്ക് പൊട്ടലേറ്റ നെയ്മർ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിത്തിലാണ്. ഇതിനിടെയാണ് ഗേൾഫ്രണ്ടിന്റെ സഹോദരിയുടെ ജന്മദിനാഘോഷത്തിന് നെയ്മർ സാംപോളോയിലെ നൈറ്റ് ക്ലബ്ബിൽ എത്തിയത്.
കൂട്ടുകാരി ബ്രൂണ മാർക്വിനെയ്ക്കൊപ്പം സ്ട്രെച്ചറിലാണ് നെയ്മർ നൈറ്റ് ക്ലബ്ബിൽ എത്തിയത്. ശസ്ത്രക്രിയ നടത്തിയ വലതുകാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുള്ളതിനാൽ വാക്കറിന്റെ സഹായത്തോടെയാണ് സൂപ്പർ താരം നടക്കുന്നത്. എന്നാൽ, ആഘോഷത്തിനിടെ ഒറ്റക്കാലിൽ ഡാൻസ് കളിക്കുന്ന നെയ്മറുടെ വീഡിയോയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് വൈറലായിരിക്കുന്നത്.