ചുവപ്പുകാർഡിൽ നെ​യ്മ​ർ​ക്ക് മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക്

naiomar-lബാ​ഴ്‌​സ​ലോ​ണ: ബാ​ഴ്സ​ലോ​ണ സൂ​പ്പ​ർ താ​രം നെ​യ്മ​ർ​ക്ക് മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം മ​ലാ​ഗ​യ്‌​ക്കെ​തി​രാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ചു​വ​പ്പു കാ​ര്‍​ഡ് ക​ണ്ട​തി​നേ​ത്തു​ട​ര്‍​ന്നാ​ണ് നെ​യ്മ​റെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് വി​ല​ക്കി​യ​ത്. ഇ​തോ​ടെ ലാ​ലി​ഗ​യി​ല്‍ ഇ​രു​പ​ത്തി​മൂ​ന്നി​ന് ന​ട​ക്കു​ന്ന എ​ല്‍ ക്ലാ​സി​ക്കോ നെ​യ്മ​ർ​ക്ക് ന​ഷ്ട​മാ​കും.

മ​ലാ​ഗ​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ 65-ാം മി​നി​റ്റി​ല്‍ ര​ണ്ടാ​മ​ത്തെ മ​ഞ്ഞ​ക്കാ​ര്‍​ഡ് ക​ണ്ട​താ​ണ് ചു​വ​പ്പു കാ​ര്‍​ഡ് ല​ഭി​ക്കാ​നി​ട​യാ​ക്കി​യ​ത്. സാ​ധാ​ര​ണ ഗ​തി​യി​ല്‍ ര​ണ്ട് മ​ഞ്ഞ​ക്കാ​ര്‍​ഡി​ലൂ​ടെ ചു​വ​പ്പു കാ​ര്‍​ഡ് ല​ഭി​ച്ചാ​ല്‍ ഒ​രു മ​ത്സ​ര​ത്തി​ല്‍ മാ​ത്ര​മാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍. നേ​രി​ട്ടു ചു​വ​പ്പു​കാ​ര്‍​ഡ് ല​ഭി​ച്ചാ​ലാ​ണ് ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് പു​റ​ത്താ​കു​ന്ന​ത്.

എ​ന്നാ​ല്‍, നെ​യ്മ​റു​ടെ ഫൗ​ള്‍ നേ​രി​ട്ട് ചു​വ​പ്പു​കാ​ര്‍​ഡ് ന​ല്‍​കാ​ന്‍ പ​ര്യാ​പ്ത​മാ​യി​രു​ന്നു​വെ​ന്ന് റ​ഫ​റി ചൂ​ണ്ടി​ക്കാ​ണി​ച്ച​തി​നേ​ത്തു​ട​ര്‍​ന്നാ​ണ് നെ​യ്മ​റെ മൂ​ന്നു മ​ത്സ​ര​ങ്ങളി​ല്‍​നി​ന്നു വി​ല​ക്കി​യ​ത്. നെ​യ്മ​റു​ടെ അ​ഭാ​വം ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ബാ​ഴ്‌​സ​യ്ക്ക്. ഈ ​സീ​സ​ണി​ല്‍ ബാ​ഴ്‌​സ​യു​ടെ മു​ന്നേ​റ്റ​ങ്ങ​ള്‍​ക്കു പ്ര​ധാ​ന​മാ​യും ചു​ക്കാ​ന്‍ പിടി​ച്ച​ത് നെ​യ്മ​റാ​യി​രു​ന്നു.

Related posts