കൊച്ചി: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവച്ചു. പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എതിര് സ്ഥാനാര്‍ഥി സിപിഎം സ്വതന്ത്രന് കെ.പി. മുഹമ്മദ് മുസ്തഫ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്ന കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയില്‍ 300 ഓളം വോട്ടുകള്‍ തനിക്കു ലഭിക്കേണ്ടതാണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.
38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു.
ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തി. ഈ പെട്ടികള്‍ പിന്നീട് ഹൈക്കോടതിയില്‍ എത്തിച്ച് പരിശോധിച്ചിരുന്നു. നജീബ് കാന്തപുരം നല്കിയ തടസ ഹര്‍ജി കോടതി നേരത്തെ തള്ളുകയുണ്ടായി.