ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നിരവധി ആളുകളാണ് ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് ഫോണില്‍ നിന്ന് നീക്കം ചെയ്യുന്നത്. ഗായകന്‍ നജിം അര്‍ഷാദും ഇപ്പോള്‍ ടിക് ടോക് നീക്കം ചെയ്തിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടിക് ടോക് ഉപേക്ഷിച്ച കാര്യം നജിം അറിയിച്ചത്. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനുള്ള കണ്‍ഫോര്‍മേഷന്റെ സ്‌ക്രീന്‍ ഷോര്‍ട്ടിനൊപ്പം ജയ്ഹിന്ദ് എന്ന ക്യാപ്ഷനും നജീം നല്‍കിയിരിക്കുന്നു.
ഇതോടെ നജീമിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തി. എന്നാല്‍ ഈ സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പറയുകയാണ് നജീം.
കമന്റ് ബോക്സില്‍ ആണ് നജീം ഇക്കാര്യം കുറിച്ചത്. ‘സംഘിയാണെന്നു പറഞ്ഞു ആക്ഷേപിച്ചു ഒരു പോസ്റ്റ് കണ്ടു, ഞാന്‍ ഒരു പാര്‍ട്ടിയോ മതമോ മനസില്‍ ഉദ്ദേശിച്ചിട്ടില്ല. ദയവു ചെയ്ത് വളച്ചൊടിക്കരുത്’.
ഇന്ത്യ ചൈന സംഘര്‍ഷത്തിനു ശേഷം ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുന്ന എന്ന ആഹ്വാനം രാജ്യത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പലരും ചൈനീസ് ഉത്പന്നങ്ങളായ ടിവിയും ഫോണും എറിഞ്ഞുടയ്ക്കുന്ന വീഡിയോകള്‍ നേരത്തെ പ്രചരിച്ചിരുന്നു. പൂനയിലെ ഒരു ഗ്രാമം ചൈന ഉല്‍പ്പന്നങ്ങളില്‍ നിന്നു സമ്പൂര്‍ണ വിമുക്തമായതിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.