തലയോലപ്പറന്പ്: യുവാവിന്റെ നഗ്നതാ പ്രദർശനം റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. പിറവം റോഡ് (വെള്ളൂർ) റെയിൽവേ സ്റ്റേഷനിലാണ് യുവാവിന്റെ പരസ്യ നഗ്നതാ പ്രദർശനം സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരെ വലക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ദിവസവും രാവിലെ എട്ടിനും പത്തിനും ഇടയിലാണ് സ്റ്റേഷനിലെ മധ്യഭാഗത്തുള്ള ഫ്ളാറ്റ്ഫോമിൽ കയറി നിന്നുള്ള യുവാവിന്റെ തോന്ന്യാസം.
ഇതു മൂലം സ്ത്രീ യാത്രക്കാർ ട്രെയിൻ ഫ്ളാറ്റ്ഫോമിലേക്ക് വരുന്പോൾ മാത്രമാണ് ഇവിടേക്കെത്തുന്നത്. സ്റ്റേഷന്റെ സമീപവാസിയായ ഇയാളുടെ നഗ്നതാ പ്രദർശനം പലരും മൊബൈലിലും മറ്റും പകർത്തിയിട്ടുണ്ട്.
ഇയാൾക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്കു പരാതി നൽകുമെന്ന് സ്ത്രീ യാത്രക്കാരുടെ കൂട്ടായ്മ അറിയിച്ചു. റെയിൽവേ പോലീസിന്റെയോ മറ്റ് സുരക്ഷാ ഏജൻസികളുടെയോ സാന്നിദ്ധ്യമില്ലാത്തതാണ് പിറവം സ്റ്റേഷൻ ഇത്തരം സാമൂഹ്യവിരുദ്ധരുടെ താവളമാകൻ കാരണം.