ഇടതുപക്ഷ തീവ്രവാദം കൂടുതലുള്ള ഗ്രാമീണ മേഖലകളില്‍ സുരക്ഷയുടെ ഭാഗമായി അവിടങ്ങളിലെ റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നു. റോഡ് കണക്റ്റിവിറ്റി പ്രോജക്ട് ഫോര്‍ ലെഫ്റ്റ് വിംഗ് എക്സ്ട്രിമിസം അഫക്റ്റഡ് ഏരിയാസ് എന്നാണ് ഈ പദ്ധതിയ്ക്ക് ഇട്ടിരിക്കുന്ന പേര്.
5400 കിലോമീറ്ററോളം വരുന്ന റോഡുകളാണ് ഇത്തരത്തില്‍ നവീകരിക്കുക. കൂടാതെ 126 പാലങ്ങളും പണിതീര്‍ക്കും. 60:40 എന്ന അനുപാതത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാവും പദ്ധതിയ്ക്കാവശ്യമായ ഫണ്ട് വിനിയോഗിക്കുക.
നക്സലിസം അതിവ്യാപകമായ സംസ്ഥാനങ്ങളിലാണ് പ്രാഥമിക വികസനം നടപ്പിലാക്കുക. നക്സലിസം ഏറ്റവും കൂടുതലുള്ള 35 ജില്ലകളെയാണ് ആദ്യം പരിഗണിക്കുക. പ്രധാനമന്ത്രി ഗ്രാം സടക് യോജനയ്ക്കാണ് നടത്തിപ്പ് ചുമതല.
നക്സലിസം ശക്തി പ്രാപിച്ചിരിക്കുന്ന സ്ഥലങ്ങളിലേയ്ക്കുള്ള യാത്രാ സൗകര്യങ്ങളും ഗതാഗത സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതോടെ കൂടുതല്‍ ജോലി സാധ്യതകളും വ്യവസായ പുരോഗതിയും ഉണ്ടാകുന്നു. ഇവയെല്ലാം ഇത്തരം ഗ്രാമങ്ങളിലുള്ള പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ഗുണം ചെയ്യും. കൂടാതെ നക്സലിസം ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവിടങ്ങളില്‍ നടത്താനും ഇതിലൂടെ സാധിക്കും. കേന്ദ്ര സേനയ്ക്കും മറ്റും അവിടേയ്ക്ക് കടന്നുചെല്ലാനും സാധിക്കും. ജീവിതാവസ്ഥയുടെ പ്രത്യേകത മൂലം നക്സലിസത്തിലേക്കും മറ്റും നീങ്ങുന്ന ഇത്തരക്കാര്‍ക്ക് ജീവിത നിലവാരം ഉയര്‍ത്താനും അതിലൂടെ നക്സലിസത്തെ തളര്‍ത്താനും, പൂര്‍ണ്ണമായും ഒഴിവാക്കാനും സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.