കൊച്ചി: വില്പനയ്ക്കായി കൊണ്ടുവന്ന നക്ഷത്ര ആമകളുമായി പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തമിഴ്നാട് സ്വദേശികളായ മധു, ഭാസ്കര്‍, ഇളങ്കോവന്, ആന്‍ഡ്രൂസ്, തൃശൂര്‍ സ്വദേശി ജിജി എന്നിവരെയാണ് ഇന്നലെ ഫോറസ്റ്റ് ഫ്ളയിംഗ് സ്ക്വാഡ് പിടികൂടിയത്. പ്രതികളെ പെരുന്പാവൂര്‍ ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. അഞ്ച് നക്ഷത്ര ആമകളെയാണ് ഇവരുടെ പക്കല്‍നിന്നും കണ്ടെടുത്തത്.
തമിഴ്നാട്ടിൽനിന്നാണ് പ്രതികള്‍ ആമകളെ കൊണ്ടുവന്നത്. അതിനാല്‍ ആമകളെ ഉടന്‍ തമിഴ്നാട് ഫോറസ്റ്റിന് കൈമാറുമെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു. വൈറ്റിലയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ആമ ഒരെണ്ണത്തിന് രണ്ടര ലക്ഷം രൂപയ്ക്കാണ് ഇവര്‍ വില്പന നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. മന്ത്രവാദം പോലുള്ള കാര്യങ്ങള്‍ക്കാണ് ഇത് വില്‍ക്കുന്നത്.