മാവേലിക്കര: ആറുവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കായി ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയുടെ കൊലപാതകത്തില്‍ പിതാവ് ശ്രീമഹേഷിനായി മാവേലിക്കര ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്ര്റ്റ് കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന് ജേക്കബ് ഉമ്മന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
ഇതില്‍ കോടതി അടുത്തദിവസം വിധി പറയും. പ്രതിയുടെ സുഹൃത്ത് മുഖേനയാണ് വക്കാലത്ത് ലഭിച്ചതെന്നും പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട അവകാശമാണ് ജാമ്യമെന്നും അഭിഭാഷകനായ ജേക്കബ് ഉമ്മന്‍ പറഞ്ഞു.
പ്രതി ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത ആളാണെന്നും പ്രതിയെ സംഭവ സ്ഥലത്തുനിന്നു കസ്റ്റഡിയില്‍ എടുത്തെങ്കലും എന്തുകൊണ്ടാണ് കൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നില്ല.
ഏതോ അദൃശ്യകരങ്ങള്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും പ്രതിക്ക് ജയിലിനുള്ളില്‍നിന്ന് ആത്മഹത്യാ ശ്രമത്തിനായി മാരകായുധം ലഭിച്ചത് സംബന്ധിച്ചുമൊക്കെ സംശയങ്ങള്‍ നിലനില്ക്കുന്നു.
പ്രതിയുടെ രോഗചികിത്സയ്ക്കും മറ്റുമായി ജാമ്യം അനുവദിക്കണമെന്നാണ് കോടതിയോട് അപേക്ഷിച്ചിട്ടുള്ളതെന്നും വാദം കേട്ട കോടതി വിധിപറയാനായി മാറ്റി വച്ചിരിക്കുകയാണെന്നും അഡ്വ. ജേക്കബ് ഉമ്മന്‍ പറഞ്ഞു.
എന്നാല്‍, പോലീസ് കോടതിയില്‍ കൊടുത്ത അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതി കുറ്റം സമ്മതിച്ചെന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ ഇയാള്‍ ഇത്തരത്തിലുള്ള കുറ്റകൃത്യത്യങ്ങളില് വീണ്ടും ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും
പ്രതിയുടെ അമ്മയും ബന്ധുക്കളും അയല്‍വാസികളും മരണ ഭയത്തിലാണെന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്നും ഉടനടി ജാമ്യം അനുവദിച്ചാല്‍ അത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കാനും കാരണമാകുമെന്നും പ്രതിക്ക് ജാമ്യം നിഷേധിക്കണമെന്നും പ്രോസിക്യൂ ഷൻ ആവശ്യപ്പെട്ടു.