നകുൽ തമ്പിയുമായി താൻ പ്രണയത്തിലാണെന്ന വിധത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സിനിമ-റിയാലിറ്റി ഷോ താരമായ സാനിയ അയ്യപ്പൻ. ഒരു അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് തുറന്നു പറഞ്ഞത്. ഒരു സ്വകാര്യ എഫ് എമ്മിനു നൽകിയ അഭിമുഖത്തിൽ, ഡാൻസ് റിയാലിറ്റി ഷോയിൽ കൂടെയുണ്ടായിരുന്ന നകുൽ തമ്പിയുമായി താൻ പ്രണയത്തിലാണെന്ന് സാനിയ വെളിപ്പെടുത്തി എന്ന വിധത്തിലാണ് വാർത്തകൾ പുറത്തു വന്നത്.
എന്നാൽ നകുലിനെ കുറിച്ച് സാനിയ പറയുന്നതിങ്ങനെ. “നകുൽ എന്റെ സുഹൃത്ത് മാത്രമാണ്. ഒരു വെൽവിഷർ. എന്റെ നല്ല സമയത്തും മോശം സമയത്തും കൂടെയുണ്ടായിരുന്നയാൾ. ഞാൻ അതെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് വളച്ചൊടിച്ചിരിക്കുന്നത്. ഇതെക്കുറിച്ചു ചോദിച്ച് ഒരുപാട് ആളുകൾ വിളിച്ചു. എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല’.- സാനിയ പറഞ്ഞു.