ആലത്തൂർ: ആലത്തൂർ ഗ്രാമപഞ്ചായത്ത് ടൗണിലുള്ള താലൂക്ക് ആസ്ഥാന ആശുപത്രി, താലൂക്ക് ഓഫീസ്, സിവിൽ സ്റ്റേഷൻ, കോടതി എന്നിവയുടെ സമീപപ്രദേശങ്ങളിലും റോഡുകളിലും കന്നുകാലികൾ അലഞ്ഞു തിരിഞ്ഞ് ജനങ്ങൾക്കും വാഹനങ്ങൾക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
അപകടങ്ങളും ഇതുമൂലം സംഭവിക്കുന്നുണ്ട്. ആലത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ ഉടമസ്ഥർ സ്വന്തം ഉത്തരവാദിത്വത്തിൽ കെട്ടിയിട്ട് പരിപാലിക്കണം. അല്ലാത്തപക്ഷം കന്നുകാലികളെ പഞ്ചായത്ത് കണ്ടുകെട്ടുന്നതും പിഴ കന്നുകാലികളുടെ ഉടമകളിൽനിന്നും ഈടാക്കുന്നതാണെന്നും സെക്രട്ടറി പത്ര കുറിപ്പിലൂടെ അറിയിച്ചു. അല്ലാത്തപക്ഷം കന്നുകാലികളെ പഞ്ചായത്ത് കണ്ടുകെട്ടുന്നതും പിഴ കന്നുകാലികളുടെ ഉടമകളിൽനിന്നും ഈടാക്കുന്നതാണെന്നും സെക്രട്ടറി പത്ര കുറിപ്പിലൂടെ അറിയിച്ചു.