തലസ്ഥാനത്ത് നാ​മ​ജ​പ ഘോ​ഷ​യാ​ത്ര നടത്താൻ എൻഎസ് എസ്; സ്പീക്കർ വൈകുന്നേരം മാധ്യമങ്ങളെ കാണും


തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ എ.​എ​ൻ.​ ഷം​സീ​ർ ഹൈ​ന്ദ​വ വി​ശ്വാ​സ​ത്തെ അപമാനിച്ചു​വെ​ന്നാ​രോ​പി​ച്ച് എ​ൻ​എ​സ്എ​സ് ഇ​ന്ന് വി​ശ്വാ​സ സം​ര​ക്ഷ​ണ ദി​നം ആ​ച​രി​ക്കു​ന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ഇ​ന്ന് നാ​മജ​പ ഘോ​ഷ​യാ​ത്ര ന​ട​ത്തും. താ​ലൂ​ക്ക് യൂ​ണിയ​ൻ ക​മ്മി​റ്റി​ക​ളു​ടെ നേതൃത്വത്തിലാണ് നാ​മജ​പ ഘോ​ഷ​യാ​ത്ര.

ഇ​ന്ന് വൈ​കു​ന്നേ​രം 5ന് തി​രു​വ​ന​ന്ത​പു​രം പാ​ള​യം ഗ​ണ​പ​തി​ക്ഷേ​ത്ര​ത്തി​ന് മു​ൻ​പി​ൽനി​ന്നും ആ​രം​ഭി​ച്ച് പ​ഴ​വ​ങ്ങാ​ടി ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ക്കു​ന്ന​വി​ധ​ത്തി​ലാണ് നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചിരിക്കുന്നത്.

വി​ശ്വാ​സ സം​ര​ക്ഷ​ണ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ത്തു​ന്ന നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യി​ൽ​പ​ര​മാ​വ​ധി ക​ര​യോ​ഗ​വ​നി​താ സ​മാ​ജ അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന നാ​മ​ജ​പ ഘോ​ഷ യാ​ത്ര​യു​ടെ ഉ​ത്ഘാ​ട​നം എ​ൻ എ​സ് എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻഎം. ​സം​ഗീ​ത് കു​മാ​ർ നി​ർ​വ​ഹി​ക്കും.

രാ​വി​ലെ ച​ങ്ങ​നാശേരി വാ​ഴ​പ്പ​ള്ളി ക്ഷേ​ത്ര​ത്തി​ൽ എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി ​സു​കു​മാ​ര​ൻ നാ​യ​ർ പ്രാ​ർ​ഥന​യും വ​ഴി​പാ​ടും ന​ട​ത്തി​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

ഗ​ണ​പ​തി​യെ സം​ബ​ന്ധി​ച്ച് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തിനെതിരേ ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ സ​മ​ര​ത്തെ മാ​റ്റാ​നാണ് എ​ൻഎ​സ്എ​സ് തീ​രു​മാ​നം.

അ​തേ​സ​മ​യം വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്നു​ണ്ട്. ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ്പീ​ക്ക​ർ വാ​ര്‍​ത്താ സ​മ്മേ​ള​നം വി​ളി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന വി​വാ​ദ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Related posts

Leave a Comment