നാ​മ​ജ​പയാ​തയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരേ കേസ്: ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ എ​ൻ​എ​സ്എ​സ്

തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ എ.​എ​ൻ.​ ഷം​സീ​റി​ന്‍റെ വി​വാ​ദ​മാ​യ ഗ​ണ​പ​തി പ​രാ​മ​ർ​ശ​ത്തി​ൽ പ്രതിഷേധിച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ൻ​എ​സ്എ​സ് ന​ട​ത്തി​യ നാ​മ​ജ​പ യാ​ത്ര​ക്കെ​തി​രെ കേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി എ​ൻ​എ​സ്എ​സ്.

ഇ​ത് സം​ബ​ന്ധി​ച്ച് എ​ൻ​എ​സ്എ​സ് നേ​തൃ​ത്വം നി​യ​മോ​പ​ദേ​ശം തേ​ടി. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ന് അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും.

പോ​ലീ​സ് നി​ർ​ദേ​ശം ലം​ഘി​ച്ച് അ​ന്യാ​യ​മാ​യി സം​ഘം ചേ​ർ​ന്നു, മൈ​ക്ക് സെ​റ്റ് പ്ര​വ​ര്‍​ത്തി​പ്പി​ച്ചെന്നും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും ത​ട​സ​മു​ണ്ടാ​ക്കി​യെ​ന്നും കാ​ട്ടി​യാ​ണ് നാ​മ​ജ​പ യാ​ത്ര​യ്ക്കെ​തി​രേ എ​ഫ്ഐ​ആ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്.

നാ​മ​ജ​പ യാ​ത്ര​യ്ക്കെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പോലീ​സ് കേ​സെ​ടു​ത്. ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന ആ​യി​ര​ത്തോ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ക​ന്‍റോ​ൺ​മെ​ന്‍റ്, ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ൻ​എ​സ്എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സം​ഗീ​ത് കു​മാ​റി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.കഴിഞ്ഞ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ നാ​മ​ജ​പ യാ​ത്ര​യി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.

പാ​ള​യം ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ബു​ധ​നാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ തു​ട​ങ്ങി​യ നാ​മ​ജ​പ യാ​ത്ര ഏ​ഴ് മ​ണി​യോ​ടെ പ​ഴ​വ​ങ്ങാ​ടി ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ല്‍ സ​മാ​പി​ച്ചു.

അ​തേ​സ​മ​യം കൂ​ടു​ത​ൽ പ​ര​സ്യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും എ​ൻ​എ​സ്എ​സ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തു​ട​നീ​ളം വീ​ണ്ടും നാ​മ​ജ​പ യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തും ആ​ലോ​ച​ന​യി​ലു​ണ്ട്. സ്പീ​ക്ക​രു​ടെ മി​ത്ത് പ​രാ​മ​ർ​ശ​ത്തി​നെ​തി​രാ​യ നി​യ​മ ന​ട​പ​ടി​യും എ​ന്‍​എ​സ്എ​സ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment