ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് പത്മഭൂഷണ്‍ പത്മഭൂഷണ്‍ നല്‍കിയതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ രംഗത്ത്. പത്മഭൂഷണ്‍ പുരസ്കാരത്തിനുള്ള എന്ത് സംഭാവനയാണ് നമ്പി നാരായണന് നല്‍കിയത്. അവാര്‍ഡ് നല്കിയവര് ഇത് വിശദീകരിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു.
ശരാശരിയില്‍ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇങ്ങനെ പോയാല്‍ മറിയം റഷീദയ്ക്കും അവാര്‍ഡ് നല്‍കേണ്ടി വരും. ഗോവിന്ദചാമിയും അമീറുള്‍ ഇസ്ലാമുമൊക്കെ ഈ പട്ടികയില്‍ വരും. നമ്പി നാരായണനു നല്‍കിയതോടെ ആ പുരസ്കാരത്തിന്റെ പവിത്രത നഷ്ടപ്പെട്ടെന്നും സെന്‍കുമാര്‍ വിമര്‍ശിച്ചു.
ചാരക്കേസ് സുപ്രീംകോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണ്. സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് നല്‍കുംവരെ നന്പി നാരായണന് സംശയത്തിന്റെ നിഴലിലാണ്. ഈ ഘട്ടത്തില്‍ എന്തിനാണ് ഈ അംഗീകാരം. സമിതി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കും മുമ്പാണ് പുരസ്കാരം നല്‍കുന്നത്. അന്വേഷണത്തിന് ശേഷം അദ്ദേഹത്തിന് ഭാരത് രത്ന തന്നെ നല്കിയാലും അതിനെ സ്വാഗതം ചെയ്യുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
ജനാധിപത്യ രാജ്യത്തെ പൗരനെന്നുള്ള അവകാശത്തിലാണ് ചോദിക്കുന്നത്. വളരെ വസ്തുനിഷ്ടമായ രീതിയിലാണ് കാര്യങ്ങള്‍ പറയുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.