പേര് മാറ്റാനൊരുങ്ങി അലിഗഡ്. യുപിയിലെ പ്രധാന നഗരമാണ് അലിഗഡ്. അലിഗഡ് മുൻസിപ്പല്‍ കോര്‍പറേഷനാണ് പേരു മാറ്റവുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങള്‍ നടത്തുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഒന്നാണ് അലിഗഡ്.
അലിഗഡ് എന്നതിനു പകരം ഹരിഗഡ് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം മുനിസിപ്പല്‍ കോര്പ്പറേഷൻ ബോര്‍ഡ് പാസാക്കി.
അലിഗഡിന്റെ പേര് ഹരിഗഡ് എന്നു മാറ്റാനുള്ള നിർദേശം ഉന്നയിച്ചത് ബിജെപിയുടെ മുനിസിപ്പൽ കൗൺസിലർ സഞ്ജയ് പണ്ഡിറ്റാണ്. അദ്ദേഹത്തിന്റെ ഈ നിർദ്ദേശം അലിഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ പാസായി.
എത്രയും വേഗം ഈ നിർദേശം സർക്കാരിന് അയക്കും. ഭരണാനുമതി ലഭിക്കുമെന്ന് അലിഗഡ് മേയർ പ്രശാന്ത് സിംഗാൾ പറഞ്ഞു.
ഉടൻ തന്നെ സർക്കാർ ഇത് പരിഗണിക്കുമെന്നും അലിഗഡിന്റെ പേര് ഹരിഗഡ് എന്നാക്കണമെന്ന ഞങ്ങളുടെ ആവശ്യം നിറവേറ്റുമെന്നും ഞാൻ പ്രതീക്ഷിക്കുന്നുണ്ടെന്ന് മേയർ പ്രശാന്ത് സിംഗാൾ പറഞ്ഞു.
ഇന്നലെ ചേർന്ന യോഗത്തിൽ പേര് മാറ്റവുമായി സംബന്ധിച്ചുള്ള നിർദേശം കൗൺസിലർ സഞ്ജയ് പണ്ഡിറ്റ് മുന്നോട്ട് വച്ചു. എല്ലാ കൗൺസിലർമാരും ഐക്യകണ്ഠേന അത് പാസാക്കുകയും ചെയ്തു.
അതേസമയം, പുനർനാമകരണത്തിന് മുൻസിപ്പൽ കോർപറേഷൻ യോഗത്തിൽ നിർദേശം അംഗീകരിച്ചിട്ടുള്ളത്. ഇത് ആദ്യപടി മാത്രമാണെന്നും സർക്കാരിൽ നിന്നും അനുമതി ലഭിച്ചെങ്കിൽ മാത്രമേ ജില്ലയുടെ പേര് മാറ്റാൻ സാധിക്കുകയുള്ളു.
സംസ്ഥാന മന്ത്രിസഭയിൽ ഈ നിർദേശം പാസാക്കി കഴിഞ്ഞ് പുതിയ പേരുള്ള ഗസറ്റ് പുറത്തിറക്കും. ഇതിന് ശേഷമാണ് പുതിയ പേരില്‍ ഈ സ്ഥലങ്ങള്‍ ഔദ്യോഗികമായി അറിയപ്പെടുന്നത്.