വിൻഡ്ഹോക്ക്: നമീബിയയിലെ ആദ്യ വനിതാ പ്രസിഡന്റായി നെടുംബോ നാൻഡി നദെയ്ത്വാ തെരഞ്ഞെടുക്കപ്പെട്ടു. അവർക്ക് 57 ശതമാനം വോട്ടുകൾ ലഭിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
രണ്ടാം സ്ഥാനത്തുള്ള പാൻഡുലേനി ഇട്ടുലയ്ക്ക് 26 ശതമാനം വോട്ടുകൾ മാത്രമാണു ലഭിച്ചത്. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്നും കോടതിയിൽ ചോദ്യംചെയ്യുമെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.
1990ൽ നമീബിയയ്ക്കു സ്വാതന്ത്ര്യം കിട്ടയതു മുതൽ ഭരണം നടത്തുന്ന സൗത്ത് വെസ്റ്റ് ആഫ്രിക്ക പീപ്പിൾസ് ഓർഗനൈസേഷൻ (സ്വാപോ) പാർട്ടിക്കാരിയാണു നെടുംബോ. നിലവിൽ രാജ്യത്തിന്റെ വൈസ് പ്രസിഡന്റാണ്.
ഇതോടൊപ്പം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്വാപോ പാർട്ടി 51 സീറ്റുകളുമായി നേരിയ ഭൂരിപക്ഷം നേടി. പ്രതിപക്ഷ ഐപിസി പാർട്ടിക്ക് 20 സീറ്റുകൾ ലഭിച്ചു.