രതീഷ് അന്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിൽ ദിലീപിന്റെ നായികയായി നമിത പ്രമോദ് വീണ്ടും. 2016ൽ ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങൾകൂടി പൂർത്തിയാകാനുണ്ട്. 18നു നമിത ചിത്രത്തിന്റെ സെറ്റിലെത്തിയേക്കും. നമിതയെ കൂടാതെ തമിഴ് നടൻ സിദ്ധാർഥും ബോബി സിൻഹയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യൻ താരം തമന്ന കമ്മാരസംഭവത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുമെന്നു നേരത്തെ വാർത്തകളുണ്ടായിരുന്നു. മൂന്നു വ്യത്യസ്ത കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ദിലീപ് മൂന്നു ഗെറ്റപ്പുകളിലാണു വരുന്നത്.
ദിലീപിന്റെ നായികയായി നമിത പ്രമോദ് വീണ്ടും
